| Thursday, 7th December 2023, 9:20 pm

2024 ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായി ഹര്‍ഭജന്‍ സിങ്; സത്യം ഇത്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2024 ന് മുന്നോടിയായി വമ്പന്‍ താരങ്ങളെ വിട്ടയക്കുകയും നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഡിസംബര്‍ 19ന് ദുബായിലാണ് 2024 ഐ.പി.എല്ലിന്റെ ഒഫീഷ്യല്‍ താരലേലം നടക്കുന്നത്. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്സുമായി ബന്ധപ്പെട്ട എക്‌സ് സന്ദേശമാണ് വൈറലാകുന്നത്.

2024 ഐ.പി.എല്ലിന് മുന്നോടിയായി ചെന്നൈ ക്യാപ്റ്റന്‍ എം.എ.സ്. ധോണി ടീമില്‍ തിരിച്ചെത്തുന്നത് ഉറ്റു നോക്കിയിരിക്കുകയായിരുന്നു മാനേജ്‌മെന്റ്. കഴിഞ്ഞ സീസണില്‍ കാല്‍മുട്ടിന് ശസ്ത്രക്രിയ വേണ്ടി വന്നതിനുശേഷം വിശ്രമം എടുത്ത് ഈ വരുന്ന സീസണില്‍ അദ്ദേഹം സുഖം പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അദ്ദേഹത്തിന്റെ ശാരീരിക ക്ഷമതയെയും ടീമില്‍ തിരിച്ചെത്തുന്നതിനെ കുറിച്ചും ഒരുപാട് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അഞ്ചുതവണ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ  ചാമ്പ്യന്മാര്‍ ആക്കിയ എം.എസ്. ധോണി ടീമില്‍ തിരിച്ചെത്തും എന്ന് സ്ഥിരീകരിച്ചിരുന്നു.
അതേസമയം പതിനേഴാം സീസണില്‍ ഹര്‍ഭജന്‍ സിങ്ങിനെ ക്യാപ്റ്റന്‍ ആക്കിയതിന് ചെന്നൈ സൂപ്പര്‍ കിങ്‌സിന് നന്ദി പറഞ്ഞുകൊണ്ട് ഹര്‍ഭജന്റെ പേരിലുള്ള ഒരു എക്‌സ് അക്കൗണ്ട് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്.

ഐ.പി.എല്ലിന്റെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട് എന്നെ എടുത്തതിനും ക്യാപ്റ്റന്‍ ആക്കിയതിനും @ChenneiIPLന് നന്ദി.
ആ മഞ്ഞ ജേഴ്‌സി വീണ്ടും അണിയാന്‍ എനിക്ക് കാത്തിരിക്കാന്‍ ആകുന്നില്ല.
എക്‌സില്‍ പോസ്റ്റ് ചെയ്തത്.#IPL2024 #WhistlePodu #Yellove pic.twitter.com/YV0lBom1AL

ഇത്തരത്തിലുള്ള പോസ്റ്റാണ് ആരാധകരെ സംശയത്തിലാക്കിയത്. അതില്‍ ഒരുപാട് പേര് പ്രതികരണവും പങ്കുവെച്ചു.
എന്നാല്‍ ഇതൊരു വ്യാജ അക്കൗണ്ട് ആയി തെളിയുകയും നിരവധി ആളുകള്‍ ബാജിയുടെ പേര് ഉപയോഗിച്ചതിന് വ്യാജനെതിരെ വിമര്‍ശിക്കുകയും ചെയ്തു.

ഐ.പി.എല്‍ 2023 ഫൈനല്‍ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി തങ്ങള്‍ക്ക് ആറാം കിരീടം നേടിക്കൊടുത്തത്. ഡിസംബറില്‍ നടക്കാനിരിക്കുന്ന താര ലേലത്തിനുശേഷം വമ്പന്‍ താരങ്ങളെ സ്വന്തമാക്കി എല്ലാ ടീമുകളും വെല്ലുവിളി ഉയര്‍ത്തുമെന്നത് തീര്‍ച്ചയാണ്.

Content Highlight: Fake Message of Harbhajan Singh to captain Chennai Super Kings in IPL 2024

We use cookies to give you the best possible experience. Learn more