കോഴിക്കോട്: നിപ വൈറസിന് വ്യാജ പ്രതിരോധ മരുന്ന് വിതരണം ചെയ്ത ഹോമിയോ ഡിസ്പന്‍സെറിയിലെ ഓഫിസ് അറ്റന്‍ഡര്‍ക്ക് സസ്‌പെന്‍ഷന്‍. മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിന്‍മേലാണ് സസ്‌പെന്‍ഷന്‍. മുക്കം മണാശ്ശേരി ഹോമിയോ ആശുപത്രിയില്‍ നിന്നാണ് മരുന്ന് വിതരണം ചെയ്തത്.
വെള്ളിയാഴ്ച്ചയാണ് മണാശ്ശേരിയിലെ ഹോമിയോ ആശുപത്രി ജീവനക്കാര്‍ ഡോക്ടറില്ലാത്ത സമയത്ത് മരുന്ന് വിതരണം ചെയ്തത്. പ്രദേശത്ത് ഒരാള്‍ നിപാ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹോമിയോ മരുന്ന് വിതരണം ചെയ്യുന്നെന്ന വാര്‍ത്ത പ്രദേശവാസികള്‍ അറിഞ്ഞത്. വിവരം അറിഞ്ഞവരില്‍ പലരും ഹോമിയോ ആശുപത്രിയിലെത്തുകയും മരുന്ന് വാങ്ങി കഴിക്കുകയുമായിരുന്നു.
Read | കെവിന്റേത് മുങ്ങിമരണം തന്നെ; അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു
മരുന്ന് കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് വിവരം പുറത്തറിഞ്ഞത്. മരുന്ന് കഴിച്ച 30ഓളം പേര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു മരുന്നും വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടില്ലെന്നായിരുന്നു ഹോമിയോ ഡി.എം.ഒ അറിയിച്ചത്. നിപാ വൈറസിന് ഹോമിയോ മരുന്നില്ലെന്ന് ആരോഗ്യമന്ത്രിയടക്കം വ്യക്തമാക്കിയിരുന്നതാണ്.