| Sunday, 26th November 2017, 8:03 am

അഭിഭാഷകനാകാന്‍ യോഗ്യതയില്ലാത്തയാള്‍ മജിസ്‌ട്രേറ്റായി 21 വര്‍ഷം; ബാര്‍ കൗണ്‍സിലിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ കുടുങ്ങി മുന്‍ മജിസ്‌ട്രേറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വ്യാജ അഭിഭാഷകരെ കണ്ടെത്താന്‍ ബാര്‍ കൗണ്‍സില്‍ നടത്തിയ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പിടിക്കപ്പെട്ടത് മുന്‍ മജിസ്‌ട്രേറ്റ്. അഭിഭാഷകനാകാന്‍ വരെ യോഗ്യതയില്ലാതിരുന്ന മധുര ഉലകനേരിയിലുള്ള പി. നടരാജന്‍ 21 വര്‍ഷമായിരുന്നു മജിസ്‌ട്രേറ്റായി നിയമം കൈകാര്യം ചെയ്തിരുന്നത്.


Also Read: ഹിന്ദു ജനസംഖ്യ കുറഞ്ഞ ഭൂപ്രദേശങ്ങള്‍ ഇന്ത്യക്ക് നഷ്ടമായി; ഹിന്ദുക്കള്‍ നാലു കുട്ടികള്‍ക്ക് ജന്മം നല്‍കണം: സ്വാമി ഗോവിന്ദദേവ് ഗിരിജി മഹാരാജ്


ഇയാള്‍ക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ പോലുമുള്ള വിദ്യാഭ്യാസ യോഗ്യതയില്ലെന്ന് സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ വ്യക്തമായി. സംസ്ഥാനത്തെ വ്യാജ അഭിഭാഷകരെക്കുറിച്ചുള്ള പരാതികള്‍ വ്യാപകമാകുകയും സുപ്രീംകോടതിയുടെ മുന്നിവല്‍ വിഷയം എത്തുകയും ചെയ്തതോടെയായിരുന്നു കോടതി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉത്തരവിട്ടത്.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടരാജന്‍ മൈസൂരു സര്‍വകലാശാലയ്ക്കുകീഴിലുള്ള ശാരദ ലോ കോളേജില്‍ വിദൂരവിദ്യാഭ്യാസ പദ്ധതിപ്രകാരം ബി.ജി.എല്‍. ബിരുദം നേടിയ വ്യക്തിയാണെന്ന് തെളിയുന്നത്. ഈ കോഴ്സ് പഠിച്ചവര്‍ക്ക് അഭിഭാഷകനായി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ ഇത് മറച്ചുവെച്ച ഇയാള്‍ മജിസ്‌ട്രേറ്റായി 21 വര്‍ഷം പ്രവര്‍ത്തിച്ചിരുന്നു.


Dont Miss:  ‘നരേന്ദ്രഭായ് നിങ്ങളുടെ ആലിംഗന തന്ത്രം പരാജയപ്പെട്ടിരിക്കുന്നു’; മോദിയെ പരിഹസിച്ച് വീണ്ടും രാഹുല്‍


1982-ലാണ് നടരാജന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റായത്. 21 വര്‍ഷത്തോളം മജിസ്ട്രേറ്റായി സേവനമനുഷ്ഠിച്ച നടരാജന്‍ 2003-ല്‍ വിരമിക്കുകയായിരുന്നു. അതിനുശേഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചുവരികയായിരുന്ന ഇയാല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ പിടിക്കപ്പെടുകയും ചെയ്തു.

ബാര്‍ കൗണ്‍സില്‍ ഈ മാസം ആദ്യം നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തെ 1025 അഭിഭാഷകരെ വിലക്കിയിരുന്നു.

We use cookies to give you the best possible experience. Learn more