| Wednesday, 8th August 2018, 11:37 am

കൊല്ലത്ത് മൃതദേഹങ്ങള്‍ മാറി സംസ്‌കരിച്ചതായി റിപ്പോര്‍ട്ടുകള്‍; ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി ബന്ധുക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: കൊല്ലത്ത് താലൂക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം മാറി സംസ്‌കരിച്ചതായി റിപ്പോര്‍ട്ടുകള്‍. സംഭവത്തിനെതിരെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്ത്. എഴുകോണ്‍ മാറനാട് സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി ദഹിപ്പിച്ചത്.

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കാരുവേലില്‍ മണിമംഗലത്ത് വീട്ടില്‍ തങ്കമ്മ പണിക്കരുടെ മൃതദേഹം സംസ്‌കാരത്തിന് പള്ളിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം കാണാതായത് അറിയുന്നത്.


ALSO READ: ‘ഇപ്പോദാവത് അപ്പാ എന്‍ അഴെത്ത്‌ക്കൊള്ളട്ടുമാ തലൈവരെ’; അച്ഛനോടുള്ള ചോദ്യങ്ങളുമായി എം.കെ സ്റ്റാലിന്റെ ട്വീറ്റ്


സംഭവമറിഞ്ഞ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം മാറിയ കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ചെല്ലപ്പന്റെ മൃതദേഹമാണെന്നു കരുതി തങ്കമ്മയുടെ മൃതദേഹം ചെല്ലപ്പന്റെ ബന്ധുക്കള്‍ കൊണ്ടുപോയി.

കഴിഞ്ഞ ദിവസം തന്നെ സംസ്‌കരിക്കുകയും ചെയ്തിരുന്നു.

രണ്ടുപേര്‍ക്കും 90 വയസ്സുണ്ടായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. തങ്കമ്മയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

We use cookies to give you the best possible experience. Learn more