അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക കേസുകളില്‍ പ്രതിയായിരുന്ന മുന്‍ ഐ.പി.എസ് ഓഫീസര്‍ ഡി.ജി വന്‍സാരയ്ക്ക് ഗുജറാത്ത് സര്‍ക്കാര്‍ വിരമിച്ച ശേഷം സ്ഥാനക്കയറ്റം നല്‍കി. ഇയാള്‍ക്കെതിരായ രണ്ടു കേസുകളിലും വെറുതെവിട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ തടഞ്ഞുവച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം അനുവദിച്ചത്.
ഡി.ഐ.ജി ആയിരിക്കെയാണ് ഗുജറാത്തില്‍ നടന്ന ഇസ്രത് ജഹാന്‍ വ്യാജ ഏറ്റമുട്ടല്‍ കേസില്‍ വന്‍സാര പ്രതിയായത്. ഇപ്പോള്‍ അദ്ദേഹത്തെ ഐ.ജിയായാണ് സര്‍ക്കാര്‍ സ്ഥാനക്കയറ്റം നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2014 മെയ് 31നാണ് ഡി.ഐ.ജി റാങ്കിലിരിക്കെ വന്‍സാര വിരമിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് വര്‍ഷം ജയിലിലായിരുന്നു വന്‍സാര. 2017ലും 2019ലുമായി രണ്ടു കേസുകളിലും കോടതി വന്‍സാരയെ വെറുതെവിട്ടു. ഈ സാഹചര്യത്തിലാണ് ആനുകൂല്യങ്ങളെല്ലാം അനുവദിച്ചത്.
പെന്‍ഷന്‍, 2007 മുതലുള്ള ശമ്പള കുടിശ്ശിക എന്നിവയെല്ലാം വന്‍സാരയ്ക്ക് അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കി.
സൊഹ്റബുദ്ദീന്‍, ഭാര്യ കൗസര്‍ബി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസിലാണ് വന്‍സാര ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഓഫീസര്‍മാര്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ഇസ്രത്ത് ജഹാന്‍ ഉള്‍പ്പെടെയുള്ള നാല് പേരെ വെടിവച്ച് കൊന്ന കേസിലും തുളസീറാം പ്രജാപതിയെ കൊന്ന കേസിലും വന്‍സാരയെ പ്രതി ചേര്‍ക്കപ്പെട്ടു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സൊഹ്റബുദ്ദീന്‍ കൊലക്കേസില്‍ 2014ല്‍ ജാമ്യം ലഭിച്ചു. ഇസ്രത് കേസില്‍ 2015 ല്‍ ജാമ്യം ലഭിച്ചതോടെ ജയിലില്‍ നിന്ന് പുറത്തിറങ്ങി. സൊഹ്റബുദ്ദീന്‍ കേസില്‍ 2017ലും ഇസ്രത് ജഹാന്‍ കേസില്‍ 2019ലും കുറ്റവിമുക്തനാക്കി. ഇതോടെയാണ് അദ്ദേഹത്തിന് തടഞ്ഞുവച്ച കുടിശ്ശികയും പെന്‍ഷനുമെല്ലാം അനുവദിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തീരുമാനിച്ചത്.
WATCH THIS VIDEO:
315409″ src=”https://www.youtube.com/embed/93tMS4fmFis” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen>