ന്യൂദല്‍ഹി: ഹൈടെക് സുരക്ഷയുള്ള തിരുവനന്തപുരത്തെ വീട്ടില്‍ കവര്‍ച്ച നടത്തി രക്ഷപ്പെട്ട ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങിന്റെ ഡ്രൈവിങ് ലൈസന്‍സിലേത് വ്യാജ മേല്‍വിലാസമാണെന്ന് വ്യക്തമായി. []
ദല്‍ഹി കരാവല്‍ നഗറിലെ എട്ടാം നമ്പര്‍ ലെയ്‌നില്‍ ജി 285 എന്ന വീടാണ് ബണ്ടി ചോറിന്റെ ഡ്രൈവിങ് ലൈസന്‍സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ലൈസന്‍സിലെ മേല്‍വിലാസത്തിലുള്ള വീട്ടില്‍ വാടകക്കാരാണ് താമസം. സമീപ വീടുകളില്‍ കഴിയുന്നവര്‍ക്കും ദേവീന്ദര്‍ സിങ് എന്ന ബണ്ടി ചോറിനെ അറിയാവുന്നത് വാര്‍ത്തകളിലൂടെ മാത്രമാണ്.
ദേവീന്ദര്‍ സിങ് എന്ന പേരില്‍ ഒരാള്‍ പോലും ഈ തെരുവിലില്ലെന്ന് കഴിഞ്ഞ പത്തുവര്‍ഷത്തിലേറെയായി ഇവിടെ താമസിക്കുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇപ്പോള്‍ ആ വീട്ടില്‍ താമസിക്കുന്നത് രമാകാന്ത് മിശ്രയെന്ന സെയില്‍സ് മാനാണ്. കഴിഞ്ഞ ഒരു വര്‍ഷമായിട്ടേയുള്ളൂ ഇദ്ദേഹം താമസം തുടങ്ങിയിട്ട്. ദേവീന്ദര്‍ സിങ് എന്നയാളെക്കുറിച്ച് ഇദ്ദേഹത്തിന് അറിവില്ലെന്നാണ് അറിയുന്നത്.
കരാവല്‍ നഗറിലെ വോട്ടര്‍ പട്ടികയില്‍ ദേവീന്ദര്‍ സിങ് എന്നയാളുടെ പേരുകാണാം. കൃപാല്‍ സിങ്ങിന്റെ മകനായ ഇയാള്‍ക്ക് നാല്‍പത് വയസാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ബണ്ടി ചോര്‍ ഹൈടെക് കള്ളന്‍ തന്റെ ഡ്രൈവിങ് ലൈസന്‍സില്‍ ഈ വീടിന്റെ മേല്‍വിലാസമാണ് നല്‍കിയിരിക്കുന്നതെന്ന വാര്‍ത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് വീട്ടുകാര്‍.