കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദത്തിന് പിന്നാലെ വ്യാജരേഖാ വിവാദവും പുകയുന്നു. ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യജരേഖകള്‍ ചമച്ചെന്നാണ് പരാതി. ഇതില്‍ ഫാദര്‍ പോള്‍ താലേക്കാട്ടിനെ പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ തേലക്കാട്ടിനെ കൂടാതെ എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മാനത്തോടത്തും പ്രതി ചേര്‍ക്കപ്പെട്ടു. പരാതിക്കാരനായ വൈദികന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി.
ഭൂമി വിവാദവുമായി ബന്ധപ്പെട്ട് വ്യജ ബേങ്ക് രേഖയുണ്ടാക്കിയെന്നാരോപിച്ചായിരുന്നു സിറോ മലബാര്‍ സഭ ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി കേസ് എടുത്തത്. ഇതിന് പിന്നാലെയാണ് അപ്പസ്റ്റോലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തും പ്രതി ചേര്‍ക്കപ്പെടുന്നത്. ഫാ. ജേക്കബ് മാനത്തോട് രണ്ടാം പ്രതിയാണ്.
ഫാദര്‍ പോള്‍ തേലക്കാട് നിര്‍മ്മിച്ച വ്യജ ബാങ്ക് രേഖ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്ററായ ബിഷപ് ജേപ്പബ് മനത്തോടത്ത് വഴി സിനഡിന് മുന്നില്‍ ഹാജരാക്കിയെന്നായിരുന്നു വൈദികന്റെ മൊഴി. കര്‍ദിനാല്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനായിരുന്നു നടപടിയെന്നാണ് മൊഴിയിലുണ്ട്.
പരാതിക്കാരന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് ബിഷപ്പിനെയും വൈദികനൊപ്പം പ്രാഥമികമായി പ്രതി ചേര്‍ത്തതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.