| Saturday, 17th November 2018, 9:24 am

വ്യാജ ഡിഗ്രി ബി.ജെ.പി മന്ത്രിസഭയിലേക്കുള്ള ഗേറ്റ് പാസാണെന്ന് മോദിയും മന്ത്രിമാരും വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരിക്കുകയാണ്: രാഹുല്‍ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: വ്യാജ ഡിഗ്രി വിവാദവുമായി ബന്ധപ്പെട്ട് ദല്‍ഹി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എ.ബി.വി.പി നേതാവുമായ അങ്കിവ് ബൈസോയ രാജിവെച്ച സംഭവത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വ്യാജ ഡിഗ്രി ബി.ജെ.പിയില്‍ മന്ത്രിസ്ഥാനം കിട്ടുന്നതിനുള്ള ഷോര്‍ട്ട് കട്ടാണെന്നും രാഹുല്‍ പറഞ്ഞു.

“മന്ത്രിസഭയിലേക്കുള്ള ഗേറ്റ് പാസ് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്ന് മിസ്റ്റര്‍ 56 (മോദി) ഉം അദ്ദേഹത്തിന്റെ മന്ത്രിമാരും വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചിരിക്കുകയാണ്.” രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു. “fake degree is in BJP”s DNA” എന്ന വാചകത്തോടൊപ്പം മോദിയുടെയും സ്മൃതി ഇറാനിയുടെയും അങ്കിവ് ബൈസോയയുടെയും ചിത്രങ്ങള്‍ ചേര്‍ത്ത് വെച്ചാണ് ട്വീറ്റ്.

മോദിയുടെയും സ്മൃതി ഇറാനിയുടെയും ബിരുദ യോഗ്യത സംബന്ധിച്ച് ദല്‍ഹി ഹൈക്കോടതിയില്‍ കേസുണ്ട്.

വിദ്യഭ്യാസ സ്ഥാപനങ്ങളെ ആക്രമിക്കുകയും വ്യാജ ഡിഗ്രിയുള്ളവരെ അധികാര സ്ഥാനത്തിരുത്തുന്നതും ആര്‍.എസ്.എസിന്റെ പാരമ്പര്യമാണെന്നും ഇതുകൊണ്ടാണ് ദല്‍ഹി സര്‍വകലാശാലയില്‍ ആര്‍.എസ്.എസ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

We use cookies to give you the best possible experience. Learn more