Advertisement
India
2000 രൂപയുടെ വ്യാജ പ്രിന്റിങ് യൂണിറ്റ് ഒഡീഷയില്‍ ; പൊലീസ് റെയ്ഡില്‍ നോട്ട് അച്ചടി ഉപകരണങ്ങള്‍ പിടിച്ചെടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 17, 05:40 am
Friday, 17th March 2017, 11:10 am

ഭുഭനേശ്വര്‍: ഒഡീഷയിലെ ഭുഭനേശ്വറിലെ ചേരിയില്‍ 2000 രൂപയുടെ വ്യാജനോട്ട് പ്രിന്റ് ചെയ്യുന്ന യൂണിറ്റ് പൊലീസ് റെയ്ഡ് ചെയ്തു. ഇവിടെ നിന്നും വ്യാജനോട്ടുകള്‍ പ്രിന്റ് ചെയ്യുന്ന ഉപകരണങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ഭുഭനേശ്വറിലെ സാലിയ സഹി ഏരിയയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. ഇവിടെ ഒരു വീട്ടിലാണ് വ്യാജനോട്ടടിക്കുന്ന യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്.

സംസ്ഥാനത്ത് വ്യാജനോട്ടടിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് ആരംഭിച്ചത്.

വ്യാജ നോട്ടുമായി മാര്‍ച്ച് 9 ാം തിയതി ഒരു കോളേജ് വിദ്യാര്‍ത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷേഗണ്‍ ടുഡു എന്നയാളാണ് അറസ്റ്റിലായത്. 500 രൂപയുടെ വ്യജനോട്ട് ഒരു കടയില്‍ കൊടുക്കുന്നതിനിടെയാണ് ഇയാളെ പിടികൂടുന്നത്.


Dont Miss കുണ്ടറയില്‍ മരിച്ച 10 വയസുകാരിയുടെ ദേഹത്ത് 22 മുറിവുകള്‍; മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പു വരെ പീഡനത്തിന് ഇരയായി; ഡോക്ടറുടെ മൊഴി പുറത്ത് 


ഇയാളില്‍ നിന്നും വ്യാജ കറന്‍സി അടിക്കുന്ന കളര്‍ പ്രിന്ററും മറ്റ് ഉപകരണങ്ങളും പൊലീസ് പിടികൂടിയിരുന്നു. 500 സീരിസില്‍ വരുന്ന 32 വ്യാജ നോട്ടുകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

ഭുഭനേശ്വറില്‍ പടിയ മേഖലയിലെ ഒരു സുഹൃത്തില്‍ നിന്നാണ് തനിക്ക് ഈ നോട്ടുകള്‍ ലഭിച്ചതെന്നായിരുന്നു ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം