| Wednesday, 23rd December 2020, 2:22 pm

തിരുവനന്തപുരത്ത് കള്ളനോട്ടടി സംഘം പിടിയില്‍; മുഖ്യകണ്ണി ചാരിറ്റി പ്രവര്‍ത്തകന്‍ ആഷിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വന്‍ കള്ളനോട്ടടി സംഘത്തെ തിരുവനന്തപുരത്ത് പിടികൂടി. ചാരിറ്റി പ്രവര്‍ത്തകനായ ആഷിഖ് തോന്നയ്ക്കലടക്കുമുള്ളവരാണ് പൊലീസ് പിടിയിലായത്.

മംഗലപുരം തോന്നയ്ക്കല്‍ കേന്ദ്രികരിച്ച് ചാരിറ്റി പ്രവര്‍ത്തനം നടത്തുന്ന വ്യക്തിയാണ് ആഷിഖ് തോന്നയ്ക്കല്‍. പാത്തന്‍കോട് നെയ്യനമൂലയില്‍ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു ഇയാള്‍.

വീടില്‍ നിന്ന് അഞ്ചുലക്ഷം രൂപയുടെ കള്ളനോട്ടും യന്ത്രങ്ങളും പിടിച്ചെടുത്തു. നോട്ടുകളുടെ കളര്‍ പ്രിന്റ് എടുക്കുന്നതിനുള്ള യന്ത്രങ്ങളും പിടികൂടിയവയില്‍പ്പെടുന്നുണ്ട്.

200 ,500 ,2000 യും കള്ളനോട്ടുകളാണ് വീട്ടില്‍ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ വര്‍ക്കല പാപനാശം ബീച്ചില്‍ നിന്ന് കള്ളനോട്ട് മാറാന്‍ ശ്രമിച്ച രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.

തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് സംഘത്തിലെ കൂടുതല്‍ പേരെ കുറിച്ച് വിവരം ലഭിക്കുകയും ആഷിഖിനെ പിടികൂടുകയും ചെയ്യുകയുമായിരുന്നു. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: fake currency makers get arrested in thiruvananthapuram

We use cookies to give you the best possible experience. Learn more