ആഗ്ര: താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസ്ബാദ് സ്വദേശിയെയാണ് യു.പി. പൊലീസ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ ഇയാള്‍ മാനസികരോഗിയാണെന്ന് പറഞ്ഞതായും ആഗ്രയില്‍ നേരത്തെ ചികിത്സ തേടിയിരുന്നതായും പൊലീസ് പറഞ്ഞു. അതേസമയം, ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
വ്യാഴാഴ്ച രാവിലെയാണ് ഉത്തര്‍പ്രദേശ് പൊലീസിന്റെ എമര്‍ജന്‍സി നമ്പറില്‍ താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് താജ്മഹലില്‍നിന്ന് സന്ദര്‍ശകരെ ഒഴിപ്പിക്കുകയും സി.ഐ.എസ്.എഫും ബോംബ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ളവര്‍ വ്യാപകമായ തിരച്ചല്‍ നടത്തുകയും ചെയ്തു. സന്ദേശം വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ 11.15 ഓടെ താജ്മഹല്‍ സന്ദര്‍ശകര്‍ക്കായി തുറന്നുനല്‍കി.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Fake bomb threat to Taj Mahal: Firozabad resident arrested