| Saturday, 19th January 2019, 6:07 pm

പണി എവിടെയോ പാളി, ശതം സമര്‍പ്പയാമിക്ക് അയച്ച തുക പോയത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്; തിരുത്തുമായി കെ.സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം : ശബരിമല കര്‍മസമിതി തുടങ്ങിയ ശതം സമര്‍പ്പയാമിയിലേക്ക് അയച്ച പണം എത്തിയത് മുഖ്യമന്ത്രിയുടെ ദുരിശ്വാസ നിധിയിലേക്ക്. ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പോസ്റ്റിന് പിന്നാലെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട നമ്പറും കെ. സുരേന്ദ്രന്റെയും അയ്യപ്പന്റേയും ചിത്രം പതിച്ച് ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്റാണ് പണി പറ്റിച്ചത്.

ചിത്രം കണ്ട് നിരവധി പേരാണ് പണം അയച്ചെന്നും റിപ്പോര്‍ട്ടുണ്ട്. അമളി മനസ്സിലായതിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ തന്നെ രംഗത്ത് എത്തി.

ALSO READ: സ്ത്രീകളെ ബഹുമാനിക്കുമെന്ന് വാക്കില്‍ മാത്രം; ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ബഹുമാനമില്ല-പി.വി.സിന്ധു

ഫേസ്ബുക്ക് പോസ്റ്റില്‍ സി.പി.ഐ.എമ്മും എസ്.ഡി.പി.ഐയുമാണ് ഇതിന് പിന്നിലെന്ന് സുരേന്ദ്രന്‍ ആരോപിക്കുന്നു. ആരും തെറ്റിദ്ധരിക്കരുതെന്ന് ആഹ്വാനം ചെയ്ത സുരേന്ദ്രന്‍ ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ടും ചേര്‍ത്തിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കമ്മികളും സുഡാപ്പികളും സംയുക്തമായി നടത്തുന്ന പിതൃശൂന്യ സൈബര്‍ പ്രചാരണം മനസ്സിലാക്കാനുള്ള കഴിവ് വിശ്വാസി സമൂഹത്തിനുണ്ടെന്നറിയാം. ഒരാള്‍പോലും തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൂടാ എന്നുള്ളതുകൊണ്ടു മാത്രമാണ് ഇതിവിടെ കുറിക്കുന്നത്.

പിണറായി വിജയനെതിരെ ആരെങ്കിലും വല്ലതും മൊഴിയുന്നുണ്ടോ എന്നന്വേഷിക്കാനും കേസ്സെടുക്കാനും മാത്രമുള്ളതാണല്ലോ ഇവിടുത്തെ പൊലീസിന്റെ സൈബര്‍ സെല്ലും. തെറ്റായ പ്രചരണങ്ങളില്‍ വീഴാതിരിക്കുക. ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണ്. അത് സത്യവും ധര്‍മ്മവും നിലനിര്‍ത്താന്‍ വിശ്വാസവും ആചാരവും സംരക്ഷിക്കാന്‍ മാത്രമായി വിനിയോഗിക്കുക.

ശതം സമര്‍പ്പയാമിയുടെ ഒറിജിനല്‍ അക്കൗണ്ട് നമ്പര്‍ ഇതോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ആണിനെ പെണ്ണാക്കുന്ന വ്യാജന്‍മാര്‍ നാടു ഭരിക്കുന്നിടത്ത് വിശ്വാസി സമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more