മുഖ്യപത്രി പ്രജീഷിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്ന സംഭവം. ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പിള്ളി, തുഞ്ചന്‍ വിഷന്‍ കാമറമാന്‍ ഷബീര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്.
മലപ്പുറം: കൊടിഞ്ഞി ഫൈസല്‍വധക്കേസില്‍ തെളിവെടുപ്പ് പകര്‍ത്താനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനം.
മുഖ്യപത്രി പ്രജീഷിന്റെ വീട്ടില്‍ പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്ന സംഭവം. ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പിള്ളി, തുഞ്ചന്‍ വിഷന്‍ കാമറമാന്‍ ഷബീര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്.
സംഭവ സമയത്ത് പരിസരത്തുണ്ടായിരുന്ന തിരൂരങ്ങാടി സി.ഐ ബാബുരാജ്, എസ്.ഐ കാരയില്‍ വിശ്വനാഥന്‍ എന്നിവര്‍ ഇടപെട്ടാണ് മാധ്യമപ്രവര്‍ത്തകരെ രക്ഷപ്പെടുത്തിയത് അതേ സമയം ആര്‍.എസ്.എസിന്റെ അക്രമത്തില്‍ പ്രതിഷേധിച്ച് തിരൂര്‍ പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ വൈകീട്ട് പ്രതിഷേധം നടത്തി.
Read more: മുഴുവന്‍ പേജുകളിലും മോദിയുടെ ചിത്രവുമായി കേന്ദ്ര സര്‍ക്കാരിന്റെ 2017 കലണ്ടര്‍ പുറത്തിറങ്ങി
നേരത്തെ പ്രതികളെ കൊടിഞ്ഞി ഫാറൂഖ് നഗറിലും കൊലനടത്താന്‍ അവസാനമായി പദ്ധതി ആസൂത്രണം ചെയ്ത തിരൂര്‍ തൃക്കണ്ടിയൂരിലെ സേവാമന്ദിരത്തിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
നവംബറിലാണ് മലപ്പുറത്തെ കൊടിഞ്ഞിയില്‍ ഫൈസല്‍ കൊല്ലപ്പെടുന്നത്. മതം മാറിയ ഫൈസല്‍ ഗള്‍ഫിലേക്ക് പോകാനിരിക്കെയാണ് കൊല്ലപ്പെടുന്നത്. ഗള്‍ഫില്‍ വെച്ചാണ് ഫൈസല്‍ മതം മാറിയത്. ഫൈസലിനൊപ്പം ഭാര്യയും രണ്ട് മക്കളും ഇസ്‌ലാം മതം സ്വീകരിച്ചിരുന്നു. ഫൈസലിന്റെ അമ്മാവനും നേരത്തെ മതം മാറിയിരുന്നു. ഇവര്‍ നാട്ടില്‍ ഒരുമിച്ചായിരുന്നു താമസം.