| Tuesday, 22nd November 2016, 8:32 am

ഫൈസല്‍ വധം; 4 പേര്‍ അറസ്റ്റില്‍; ഗൂഢാലോചന തെളിഞ്ഞതായി സൂചന

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഫൈസല്‍ മതം മാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് പുറമെ നിന്നുള്ള സംഘടനയുടെ സഹായം തേടിയതെന്നാണ് സൂചന.


മലപ്പുറം:  മലപ്പുറം കൊടിഞ്ഞി സ്വദേശി ഫൈസലിന്റെ വധത്തില്‍ ഗൂഢാലോച നടത്തിയെന്ന് സംശയിക്കപ്പെടുന്ന നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസലിന്റെ ബന്ധുക്കളും തീവ്രഹിന്ദുത്വ സംഘടന പ്രവര്‍ത്തകരുമാണ് കസ്റ്റഡിയിലുള്ളത്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് സി.ഐ എം. മുഹമ്മദ് ഹനീഫ പറഞ്ഞു.

ഫൈസല്‍ മതം മാറിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം. ഫൈസലിനെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചിരുന്നെങ്കിലും പിന്തിരിപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് പുറമെ നിന്നുള്ള സംഘടനയുടെ സഹായം തേടിയതെന്നാണ് സൂചന.

കൊടിഞ്ഞി ഫാറൂഖ് നഗറിലെ മാസ് ബേക്കറിയില്‍നിന്ന് കിട്ടിയ സി.സി.ടി.വി ദൃശ്യങ്ങള്‍ കൊലയാളി സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിരുന്നു.

പുലര്‍ച്ചെ 5.05ന് ശേഷം ഫൈസല്‍ ഓടിച്ച ഓട്ടോറിക്ഷയെ രണ്ട് ബൈക്കുകളിലത്തെിയ നാലംഗ സംഘം പിന്തുടരുന്നതും ദുരൂഹസാഹചര്യത്തില്‍ കാര്‍ സ്ഥലത്തത്തെുന്നതും പള്ളിക്ക് മുന്നില്‍ അല്‍പനേരം നിര്‍ത്തിയിട്ട് പോകുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നത്.

അതേ സമയം കാര്‍ കൊലയാളി സംഘത്തിന്റേതല്ലെന്നാണ് സൂചന.


Read more: ശബരിമലയുടെ പേര് മാറ്റിയ വിവരം അറിഞ്ഞത് പത്രങ്ങളിലൂടെ: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍


മലപ്പുറം ഡി.വൈ.എസ്.പി വി.എം പ്രദീപ്, കൊണ്ടോട്ടി സി.ഐ മുഹമ്മദ് ഹനീഫ, താനൂര്‍ സി.ഐ അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എട്ടംഗ സംഘമാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതെന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള സൂചന.

പ്രതികളെ 48 മണിക്കൂറിനകം പിടികൂടുമെന്ന് തിരൂരങ്ങാടി എസ്.ഐ വിശ്വനാഥന്‍ പറഞ്ഞിരുന്നു. ഫൈസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഒരു സംഘടനയില്‍പ്പെട്ടവരും കുടുംബവും ചേര്‍ന്നാണെന്നും പറഞ്ഞിരുന്നു. കൊടിഞ്ഞി മേഖലയില്‍ യുവാക്കള്‍ക്കായി വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു എസ്.ഐയുടെ വിശദീകരണം.


We use cookies to give you the best possible experience. Learn more