സിനിമ ചെയ്യുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയെപ്പറ്റി ചിന്തിക്കാറുണ്ട്, പ്രേക്ഷകർക്ക് സാമാന്യ ബോധം ഉണ്ട്: ഫാഹിം സഫർ
Entertainment
സിനിമ ചെയ്യുമ്പോൾ സാമൂഹ്യ പ്രതിബദ്ധതയെപ്പറ്റി ചിന്തിക്കാറുണ്ട്, പ്രേക്ഷകർക്ക് സാമാന്യ ബോധം ഉണ്ട്: ഫാഹിം സഫർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st May 2023, 4:09 pm

സിനിമകൾ ചെയ്യുമ്പോൾ താൻ സോഷ്യൽ റെസ്പോൺസിബിലിറ്റിയെ പറ്റി ചിന്തിക്കാറുണ്ടെന്ന് നടൻ ഫാഹിം സഫർ. സിനിമ ഒരുപാട് ആളുകളിലേക്ക് എത്തുന്ന മീഡിയം ആണെന്നും അതിലൂടെ സംസാരിക്കുന്ന കാര്യങ്ങൾ ആളുകളെ സ്വാധീനിക്കുന്നെണ്ടെന്നും ഫാഹിം പറഞ്ഞു. പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘കഥാപാത്രങ്ങളെപ്പറ്റി കേൾക്കുമ്പോൾ സോഷ്യൽ റെസ്പോൺസിബിലിറ്റിയെക്കുറിച്ച് ചിന്തിക്കാറുണ്ട്. സിനിമ ഒരുപാട് ആളുകളിലേക്ക് എത്തുന്ന ഒരു മീഡിയം ആണ്. അതിലൂടെ സംസാരിക്കുന്ന കാര്യങ്ങൾ എന്തായാലും ആളുകളെ സ്വാധീനിക്കും. അത് നല്ല രീതിയിലും മോശമായിട്ടും ഉണ്ടാകും.

കൂടാതെ, സിനിമ കാണുന്നവർ ഒരു ബേസിക് കോമൺ സെൻസ് ഉള്ളവരാണെന്ന് വിചാരിച്ചു തന്നെയാണ് ഓരോ സിനിമയും നിർമിക്കുന്നത്. സിനിമ കാണുന്നവർ ഒരു മിനിമം കോമൺസെൻസ് ഉള്ളവനാണെന്നുള്ള വിശ്വാസത്തിലാണ് സിനിമകൾ ഉണ്ടാകുന്നത്. ഞങ്ങളുടെ സിനിമയിൽ ഒളിച്ചോടുന്ന സീൻ ഉണ്ട്. പക്ഷെ ഇതുകണ്ടിട്ട് എല്ലാവരും കൂടി ഒളിച്ചോടിയാൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല (ചിരിക്കുന്നു). ചിത്രം കാണുന്ന ആൾക്ക് ഒരു റെസ്പോണ്സിബിലിറ്റി ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ.

സിനിമ ധാരാളം ആളുകൾ കാണുന്നതാണെന്നും അവർ ഇതിൽ ഇൻഫ്ലുവെൻസ് ആകുന്നുണ്ടെന്നും ഓർത്ത് സിനിമ ചെയ്താൽ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഒന്നും നോക്കേണ്ട ആവശ്യമില്ല,’ ഫാഹിം പറഞ്ഞു.

നവാഗതനായ അച്യുത് വിനായക് സംവിധാനം ചെയ്യുന്ന ത്രിശങ്കു ആണ് ഫാഹിമിന്റെ റിലീസിനൊരുങ്ങുന്നു ചിത്രം. അർജുൻ അശോകൻ, അന്ന ബെൻ, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.


Content Highlights: Fahim Safar on political Correctness