| Friday, 8th November 2019, 1:52 pm

പുറത്തിറങ്ങുമ്പോള്‍ കാണാന്‍ കൊതിച്ചത് കര്‍ക്കറെയെയും ഷാഹിദ് അസ്മിയെയും; 11 വര്‍ഷത്തിനു ശേഷം ജയില്‍ മോചിതനാവുമ്പോള്‍ അന്‍സാരിയുടെ ആഗ്രഹം ബാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ സ്‌ഫോടനക്കേസിലും റാംപൂര്‍ വെടിവെയ്പുകേസിലുമായി പതിനൊന്ന് വര്‍ഷത്തെ ശിക്ഷകഴിഞ്ഞ് ഫഹീം അന്‍സാരി പുറത്തിറങ്ങി. മുംബൈക്കേസില്‍ ഒന്‍പതു വര്‍ഷം മുമ്പ് കോടതി വെറുതെവിട്ടെങ്കിലും അന്‍സാരിക്ക് പുറത്തിറങ്ങാനായിരുന്നില്ല. പിന്നീട് റായ്പൂറര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടു. ജയിലുവിട്ടു പുറത്തിറങ്ങുമ്പോള്‍ അന്‍സാരിയുടെ ദുഃഖം താന്‍ കാണണമെന്ന് അതിയായി ആഗ്രഹിച്ച രണ്ടുപേര്‍ ഇന്ന് ജീവനോടെയില്ലെന്നതാണ്.

മുംബൈ ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ തലവന്‍ ഹേമന്ത് കര്‍ക്കറെയും മുംബൈ കേസില്‍ തനിക്ക് വേണ്ടി വാദിച്ച ഷാഹിദ് ആസ്മിയെയുമാണ് തനിക്ക് കാണേണ്ടിയിരുന്നത്. എന്നാല്‍ രണ്ടുപേരും തീവ്രവാദികളുടെ വെടിയുണ്ടയ്ക്കിരയായെന്ന് മഹാരാഷ്ട്രയിലെ ജമാഅത്ത് ഇ ഉലമ ഓഫീസിലിരുന്നുകൊണ്ട് ഫഹീം പറഞ്ഞു.

തന്റെ അറസ്റ്റിന് ശേഷം അവര്‍ തന്നെ മുംബൈക്ക് കൊണ്ടു പോയി മഹാരാഷ്ട്ര എ.ടി.എസിന് കൈമാറുകയായിരുന്നു. അന്ന് ഹേമന്ത് കര്‍ക്കറെയായിരുന്നു തലവന്‍. തനിക്ക് ഇതില്‍ പങ്കില്ലെന്ന് യു.പി പൊലീസിനോട് പറഞ്ഞത് കര്‍ക്കറെ ആയിരുന്നെന്നും ഫഹീം പറയുന്നു.

അജ്മല്‍ കസബ് അടക്കം പ്രതികളായ തീവ്രവാദികള്‍ക്ക് ആക്രമണത്തിനുള്ള മാപ് വരച്ചുനല്‍കി എന്ന പേരിലാണ് സഹോദരന്റെ പ്രിന്റിങ് ഓഫീസില്‍ കാലിഗ്രാഫര്‍ ആയി ജോലി ചെയ്തിരുന്ന ഫഹീം അന്‍സാരിയെ അറസ്റ്റുചെയ്യുന്നത്.

2010ല്‍ മുംബൈ ആക്രമണക്കേസില്‍ ഫഹീമിനെ വെറുതെവിട്ടെങ്കിലും റാംപൂര്‍ വെടി വെയ്പ്പുകേസില്‍ വിചാരണ തടവുകാരനായി ജയിലില്‍ തന്നെ കഴിയുകയായിരുന്നതിനാല്‍ ഫഹീമിന് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ല.

വ്യാജ പാസ്സ്‌പോര്‍ട്ടും വ്യാജ ഇന്ത്യന്‍ ഡ്രൈവിങ് ലൈസന്‍സും മാപ്പുകളും പിസ്റ്റളും കൈയില്‍ വെച്ചെന്നാരോപിച്ചായിരുന്നു അന്‍സാരിയെ പ്രതിയാക്കിയത്. വ്യാജ പാസ്‌പോര്‍ട്ട് കൈവശം വെച്ചു എന്ന് കോടതി കഴിഞ്ഞയാഴ്ച കണ്ടെത്തിയിരുന്നെങ്കിലും ഫഹീം രാജ്യത്തിനെതിരെ പ്രവര്‍ത്തിച്ചു എന്നതിന് തെളിവ് ലഭിച്ചില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പിന്നീട് 10 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടെങ്കിലും 11 വര്‍ഷം ജയിലില്‍ കഴിഞ്ഞതിനാല്‍ ബുധനാഴ്ച അദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു.

ദുബായിലുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് കുറച്ച് വസ്ത്രങ്ങള്‍ എടുക്കാന്‍ ലഖ്‌നൗവിലേക്ക് പോയപ്പോഴാണ് യുപി പൊലീസ് എന്നെ പിടിക്കുന്നത്. ഒരാഴ്ചയ്ക്കു ശേഷം അവര്‍ പറഞ്ഞു അവരെന്നെ പിടിച്ചത് റാംപൂരില്‍ നിന്നാണെന്ന്. എന്നെ എന്തിനാണ് അറസ്റ്റു ചെയ്തതെന്ന് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല.

We use cookies to give you the best possible experience. Learn more