[]പ്രണയ നായകനായും മെട്രോ ബോയ് ആയും വിലസി വേഷമിടുന്ന ഫഹദില്‍ നിന്നൊരു വ്യത്യസ്ത വേഷം. വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ ഒരു ആക്ഷന്‍ ഹീറോ ആയാണ് ഫഹദ് എത്തുന്നത്.
ദിയ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു നിയമവിദ്യാര്‍ത്ഥിയായാണ് ഫഹദ് എത്തുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമാവും ഇതെന്നാണ് അറിയുന്നത്.[]
ഫഹദ് ഉള്‍പ്പെടെ മൂന്ന കേന്ദ്ര കഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ആന്‍ അഗസ്റ്റിനാണ് ചിത്രത്തിലെ നായിക. നിയമവിദ്യാര്‍ത്ഥിയുടെ വേഷം തന്നെയാണ് ആനും കൈകാര്യം ചെയ്യുന്നത്.
ഫഹദിന്റെ ആദ്യ ആക്ഷന്‍ ചിത്രമാണെന്ന നിലയത്തില്‍ തന്നെ താരം അല്‍പ്പം ആശങ്കയിലാണെന്നാണ് അറിയുന്നത്. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ടതിനാലാണ് ഒരു മേക്ക് ഓവറിന് ഫഹദ് തയ്യാറായതെന്നും അറിയുന്നു.
ഡി കമ്പനി എന്ന ചിത്രത്തിലെ ഒരു ഷോര്‍ട്ട് ഫിലിമാണ് ദിയ, പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന ഒരു ബൊളീവിയന്‍ ഡയറി, ദീപന്‍ സംവിധാനം ചെയ്യുന്ന ഗാങ്‌സ് ഓഫ് വടക്കുംനാഥന്‍ എന്നിവയാണ് ഡി കമ്പനിയിലെ മറ്റ് ചിത്രങ്ങള്‍. മെയ് 20 ന് ദിയയുടെ ഷൂട്ടിങ് ആരംഭിക്കും.