നായകനും നായികക്കും ഏറ്റവും മികച്ച ഇന്‍ട്രോ ഷോട്ട് കൊടുക്കുന്ന കാര്യത്തില്‍ ആ സംവിധായകനെ വെല്ലാന്‍ ഇന്ത്യയില്‍ വേറെ ആരുമില്ല: ഫഹദ് ഫാസില്‍
Entertainment
നായകനും നായികക്കും ഏറ്റവും മികച്ച ഇന്‍ട്രോ ഷോട്ട് കൊടുക്കുന്ന കാര്യത്തില്‍ ആ സംവിധായകനെ വെല്ലാന്‍ ഇന്ത്യയില്‍ വേറെ ആരുമില്ല: ഫഹദ് ഫാസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 6th May 2024, 5:52 pm

ഏറ്റവും ഇഷ്ടപ്പെട്ട ഇന്‍ട്രോ ഷോട്ട് ഏത് സംവിധായകന്റേതാണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഫഹദ് ഫാസില്‍. നായകന്റെ ഇന്‍ട്രോ ഷോട്ടിനെ മാത്രമായി തനിക്ക് ഒരിക്കലും പറയാന്‍ കഴിയില്ലെന്ന് ഫഹദ് പറഞ്ഞു. നായകനും നായികയും ആദ്യമായി കാണുന്ന ഷോട്ടിനെ മനോഹരമാക്കുന്ന മണിരത്‌നമാണ് തന്റെ എക്കാലത്തെയും ഫേവറിറ്റ് എന്നാണ് താരത്തിന്റെ മറുപടി.

ഈയൊരു കാര്യത്തില്‍ മണിരത്‌നത്തിനെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ മറ്റൊരു സംവിധായകനില്ല എന്നും ഫഹദ് അഭിപ്രായപ്പെട്ടു. ബോംബൈ, ദില്‍ സേ, നായകന്‍, ഓ.കെ കണ്മണി എന്നീ സിനിമകളില്‍ നായകനും നായികയും ആദ്യമായി കാണുന്ന ഷോട്ടാണ് ഇത് പറയുമ്പോള്‍ തന്റെ മനസില്‍ വരുന്നെതെന്നും ഫഹദ് പറഞ്ഞു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്.

‘ഇന്‍ട്രോ ഷോട്ട് എന്നു പറഞ്ഞാല്‍ നായകന്റെ ഇന്‍ട്രോ മാത്രമായി ഒരു സിനിമയും എന്റെ മനസില്‍ വരുന്നില്ല. നായകനും നായികയും ആദ്യമായി കാണുന്ന ഷോട്ടാണ് എന്നെ സംബന്ധിച്ച് എപ്പോഴും സ്‌പെഷ്യല്‍. അങ്ങനെയുള്ള ഷോട്ടുകള്‍ എടുക്കുന്ന കാര്യത്തില്‍ എന്റെ ഫേവറിറ്റ് മണിരത്‌നമാണ്. എന്ത് മനോഹരമായിട്ടാണ് അദ്ദേഹം അത്തരം ഷോട്ടുകള്‍ എടുക്കുന്നത്.

ആ ഒരു കാര്യത്തില്‍ മണിരത്‌നത്തെ വെല്ലാന്‍ ഇന്ത്യന്‍ സിനിമയില്‍ വേറെ ആരുമില്ല. ഞാന്‍ ഈ കാര്യം പറയുമ്പോള്‍ തന്നെ ബോംബൈ, ദില്‍ സേ, നായകന്‍ ഓ.കെ കണ്മണി, പല്ലവി അനു പല്ലവി തുടങ്ങി അദ്ദേഹത്തിന്റെ നിരവധി സിനിമകളിലെ ഷോട്ടുകള്‍ എന്റെ മനസിലേക്ക് ഓടി വരുന്നുണ്ട്. അദ്ദേഹത്തെപ്പോലെ ഒരു ലെജന്‍ഡ് വേറെ ഉണ്ടാകില്ല,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh saying that his favorite intro shot is Maniratnam’s intro shot of hero and heroine’s first meeting