അഭിനയമികവുകൊണ്ട് സിനിമാപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍. ഫഹദിന്റെ ഒട്ടു മിക്ക സിനിമകളിലും അദ്ദേഹം അഭിനയിക്കുകയല്ല പെരുമാറുകയാണ് ചെയ്യുന്നതെന്ന തരത്തിലുള്ള നിരവധി പ്രശംസകളും അദ്ദേഹത്തിന് ലഭിച്ചുണ്ട്.
അഭിയിക്കുമ്പോള്‍ കഥാപാത്രങ്ങളായി മാറാന്‍ താന്‍ പരിശ്രമിക്കാറുണ്ടെന്നും ചെയ്തത് ശരിയായില്ലെന്ന് തോന്നിയാല്‍ വീണ്ടും വീണ്ടും ചെയ്തുനോക്കുമെന്നും പറയുകയാണ് സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ ഫഹദ്. പലപ്പോഴും പോസ്റ്റ് പ്രൊഡക്ഷനില്‍ ഇരിക്കുമ്പോഴായിരിക്കും ചില പോരായ്മകള്‍ തിരിച്ചറിയുകയെന്നും ഫഹദ് പറയുന്നു.
‘പോസ്റ്റ് പ്രൊഡക്ഷനില്‍ ഇരിക്കുമ്പോള്‍ ചില സീനുകള്‍ കാണുമ്പോള്‍ അയ്യോ അതല്ലായിരുന്നു അവിടെ ചെയ്യേണ്ടതെന്ന് തോന്നും. ഉടന്‍ നമ്മള്‍ എഡിറ്ററോട് ആ സീന്‍ ഒഴിവാക്കാന്‍ പറ്റുമോ എന്ന് ചോദിക്കും. ഒരു രക്ഷയുമില്ലെന്ന് എഡിറ്റര്‍ പറഞ്ഞാല്‍ അടുത്ത ഓപ്ഷന്‍ സംഗീതസംവിധായകനാണ്. എന്തെങ്കിലും രീതിയില്‍ അഭിനയത്തില്‍ ഉണ്ടായ പാളിച്ച സംഗീതംകൊണ്ട് മറികടക്കാനാകുമോ എന്നാണ് സംഗീതസംവിധായകന്‍ നോക്കുക,’ ഫഹദ് പറയുന്നു.
എല്ലാ ആളുകളുടെയും കഴിവിന്റെ മിക്‌സ്ചറാണ് സിനിമയെന്നും ഫഹദ് പറയുന്നു. താന്‍ അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിനായി എന്തെങ്കിലുമൊരു ടെക്‌നിക്ക് പ്രയോഗിയ്ക്കുമെന്നും ഫഹദ് പറഞ്ഞു.
ഏതൊരു സിനിമ ചെയ്യുമ്പോഴും ഷൂട്ടിങ്ങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുമ്പ് ലൊക്കേഷനില്‍ എത്തി കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകള്‍ നടത്താറുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക