| Wednesday, 24th April 2024, 8:02 pm

മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് റീച്ച് കിട്ടാന്‍ എളുപ്പമാണ്, പക്ഷേ മലയാളത്തിന് അങ്ങനെയല്ല: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മറ്റുള്ള ഇന്‍ഡസ്ട്രികള്‍ക്ക് റീച്ച് കിട്ടാന്‍ എളുപ്പമാണെന്നും മലയാളത്തില്‍ അങ്ങനെയല്ലെന്നും പറയുകയാണ് ഫഹദ് ഫാസില്‍. കഴിഞ്ഞ കുറച്ചു കാലങ്ങളായി മലയാള സിനിമക്ക് മറ്റ് സംസ്ഥാനങ്ങളില്‍ ലഭിക്കുന്ന റീച്ചിനെയും അംഗീകാരത്തെയും എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഫഹദ്.

ബാക്കിയുള്ള ഇന്‍ഡസ്ട്രികളില്‍ അവരുടെ സിനിമയുടെ ഷൂട്ട് പകുതിയാകുമ്പോള്‍ തന്നെ എല്ലാ ബിസിനസും തീരുമെന്നും മലയാള സിനിമയുടെ കാര്യം നോക്കിയാല്‍ സിനിമയിറങ്ങി അത് മറ്റ് ഇന്‍ഡസ്ട്രികളുടെ മുന്നില്‍ പ്രൂവ് ചെയ്താല്‍ മാത്രമേ റീച്ച് ഉണ്ടാകുള്ളൂവെന്നും ഫഹദ് പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഇപ്പോള്‍ എല്ലാം ട്രേഡുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ബാക്കി ഇന്‍ഡസ്ട്രികളുടെ കാര്യം എടുത്താല്‍, അവരുടെ സിനിമകളുടെ ഷൂട്ട് പകുതിയാകുമ്പോള്‍ തന്നെ എല്ലാ ബിസിനസും ക്ലോസാവുകയും, സേഫ് സോണില്‍ സിനിമയെ കൊണ്ടെത്തിക്കുകയും ചെയ്യുന്നുണ്ട്.

പക്ഷേ മലയാളസിനിമയുടെ കാര്യം അങ്ങനെയല്ല, ഞങ്ങള്‍ സിനിമ കംപ്ലീറ്റ് ചെയ്ത് അത് മറ്റുള്ളവരുടെ മുന്നില്‍ പ്രസന്റ് ചെയ്യുമ്പോഴാണ് ഞങ്ങള്‍ക്ക് അംഗീകാരം കിട്ടുന്നത്. അതുവരെ ഞങ്ങള്‍ കഷ്ടപ്പെടുന്നുണ്ട്. മറ്റ് ഇന്‍ഡസ്ട്രികളെക്കാള്‍ കൂടുതല്‍ സെല്‍ഫ് സഫിഷ്യന്റാണ് മലയാളസിനിമ. കൂടുതല്‍ ക്വാളിറ്റിയുള്ള സിനിമകള്‍ തുടര്‍ച്ചയായി വരുന്നതുകൊണ്ടു കൂടിയാണ് ഈ അംഗീകാരം,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Fassil saying about the reach of Malayalam films in other states

We use cookies to give you the best possible experience. Learn more