| Saturday, 2nd March 2019, 7:47 pm

ഞാന്‍ കണ്ട ഏറ്റവും നല്ല മലയാളം സിനിമയാണ് സുഡാനി ഫ്രം നൈജീരിയ: ഫഹദ് ഫാസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: താന്‍ കണ്ട ഏറ്റവും നല്ല മലയാള സിനിമയാണ് സക്കരിയയുടെ സുഡാനി ഫ്രം നൈജീരിയ എന്ന് ഫഹദ് ഫാസില്‍. സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിസില്‍ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത ഇനു എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഫഹദ്. സാഫി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ് സുഡാനി ഫ്രം നെെജീരിയയുടെ സംവിധായകന്‍ സക്കരിയ.

സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സൗബിന്‍ സാഹിറിന് ലഭിച്ചിരുന്നു. നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങള്‍ സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയിരുന്നു. ഗോവന്‍ ചലച്ചിത്ര മേളയിലും മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചത്.

Also Read ഊറ്റം കൊള്ളാന്‍ കാല്‍പന്തല്ലാതെ വേറെയുമുണ്ട്; ഇരുകാലുകളുമില്ലാത്ത ഹരീഷിന്റെ ചികിത്സയ്ക്ക് അവാര്‍ഡ് തുക മുഴുവന്‍ നല്‍കി സുഡാനി ഫ്രം നൈജീരിയ ടീം

മൊറോക്കോ ചലച്ചിത്ര മേളയില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരവും സുഡാനി ഫ്രം നൈജീരിയയിലൂടെ സക്കരിയ നേടിയിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ചിത്രം സാമ്പത്തിക വിജയവും, മികച്ച നിരൂപക ശ്രദ്ധയും നേടിയിരുന്നു.

പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വേങ്ങര മണ്ഡലം എം.എല്‍.എ കെ.എന്‍.എ ഖാദറാണ് നിര്‍വ്വഹിച്ചത്. സി.പി കുഞ്ഞുമുഹമ്മദ്,സി.എം നജീബ് അമീര്‍ അഹ്മദ്, സിയാസ്, പ്രിന്‍സിപ്പള്‍ ഡോ: പി.വി ബഷീര്‍ അഹ്മദ്, ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ നിസാര്‍ അഹ്മദ് സീതി എന്നിവരും സംവദിച്ചു.

We use cookies to give you the best possible experience. Learn more