തനിക്ക് ഒരു സിനിമയില്‍ ഏറ്റവും സന്തോഷം തോന്നാറുള്ളത് ആ സിനിമ തീര്‍ന്ന് അതിന്റെ അവസാന ഘട്ടത്തില്‍ അത് കാണുമ്പോഴാണ് എന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ആ സിനിമ പ്രൊമോട്ട് ചെയ്യുമ്പോള്‍ വലിയ സന്തോഷം ഉണ്ടാകാറില്ലെന്നും താരം പറയുന്നു.
സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുമ്പുള്ള പ്രൊമോഷനെ താന്‍ ഒരു അവൈര്‍നസായിട്ട് മാത്രമേ കാണാറുള്ളൂവെന്ന് പറയുന്ന ഫഹദ് തനിക്ക് അത്ര നന്നായി ഒരു സിനിമയെ പ്രൊമോട്ട് ചെയ്യാന്‍ അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.
തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് ഒരു സിനിമയില്‍ എപ്പോഴും സന്തോഷം തോന്നുന്നത് ആ സിനിമ തീര്‍ന്നു കഴിഞ്ഞ് ഫൈനല്‍ സ്റ്റേജില്‍ അത് കാണുമ്പോഴാണ്. അപ്പോഴാണ് കൂടുതല്‍ സന്തോഷം ഉണ്ടാകുന്നത്. ആ സിനിമ പ്രൊമോട്ട് ചെയ്യുമ്പോള്‍ വലിയ സന്തോഷം ഉണ്ടാകാറില്ല.
ഞാന്‍ പ്രൊമോഷന്‍ ഒരു അവൈര്‍നസ് ആയിട്ട് മാത്രമേ കാണാറുള്ളൂ. എനിക്ക് അത്ര നന്നായി ഒരു സിനിമയെ പ്രൊമോട്ട് ചെയ്യാനും അറിയില്ല. ഇങ്ങനെയൊരു സിനിമ വരുന്നുണ്ടെന്ന് ആളുകളെ അറിയിക്കാനുള്ള അവൈര്‍നസ് ആയിട്ടേ ഞാന്‍ ഇതിനെ കാണാറുള്ളൂ,’ ഫഹദ് ഫാസില്‍ പറഞ്ഞു.
സിനിമാപ്രേമികള്‍ ഇന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ ഓവര്‍ ദ ടോപ്പില്‍ നില്‍ക്കുന്ന സിനിമയാകുമോ ആവേശം എന്ന ചോദ്യത്തിനും താരം അഭിമുഖത്തില്‍ മറുപടി നല്‍കി. ആവേശം കണ്ട എല്ലാവരും താന്‍ നല്ല ഓവറാണെന്നാണ് പറയുന്നത് എന്നാണ് താരം പറഞ്ഞത്.
Content Highlight: Fahadh Faasil Talks About Promotional Works After Movie