| Tuesday, 23rd April 2024, 10:27 pm

ഞാന്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നത് ഒരാളോട് മാത്രം; സിനിമയുടെ എന്‍സൈക്ലോപീഡിയയാണ് ആ വ്യക്തി: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താന്‍ സിനിമയെ കുറിച്ച് സംസാരിക്കാറുള്ളത് അമല്‍ നീരദിനോട് മാത്രമാണെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ഏതെങ്കിലും സിനിമയെ കുറിച്ച് സംശയമുണ്ടെങ്കില്‍ അമലിനോട് ചോദിക്കുമെന്നാണ് താരം പറയുന്നത്.

സിനിമയെ കുറിച്ച് ഒരുപാട് അറിവുള്ള ആളാണ് അമല്‍ നീരദെന്നും അദ്ദേഹം ഒരു എന്‍സൈക്ലോപീഡിയ ആണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ദിലീഷ് അവന്‍ ചെയ്ത സിനിമയല്ലാതെ വേറെ ഏതെങ്കിലും സിനിമ കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. ദിലീഷിനോടും ശ്യാമിനോടുമൊക്കെ സംസാരിക്കുന്ന സമയത്ത് ‘ആ സിനിമ കണ്ടിരുന്നോ? അതുപോലെ ഒരെണ്ണം നമുക്കും ചെയ്യണ്ടേ’ എന്നൊന്നും ഞാന്‍ ചോദിക്കാറില്ല.

ആകെ സിനിമയെ കുറിച്ച് ഞാന്‍ സംസാരിക്കുന്നത് അമല്‍ നീരദിനോട് മാത്രമാണ്. ഏതെങ്കിലും സിനിമയെ കുറിച്ച് സംശയമുണ്ടെങ്കില്‍ അമലിനോട് ചോദിക്കും. ‘ചേട്ടാ, ആ എണ്‍പതുകളില്‍ ഇറങ്ങിയ സിനിമയുടെ പേരെന്തായിരുന്നു’ എന്നൊക്കെയായിരിക്കും ചോദിക്കുക. സിനിമയെ കുറിച്ച് അത്രയും നോളേജുള്ള ആളാണ് അമല്‍. ഒരു എന്‍സൈക്ലോപീഡിയ എന്നുതന്നെ പറയാം,’ ഫഹദ് ഫാസില്‍ പറഞ്ഞു.

ആവേശം സിനിമയിലെ രംഗയെന്ന കഥാപാത്രത്തെ കുറിച്ചും താരം അഭിമുഖത്തില്‍ സംസാരിച്ചു. രംഗ ലൗഡാണെന്നും അതേ സമയം അയാളില്‍ സ്നേഹവും ആശങ്കയുമുണ്ടെന്ന് താരം പറയുന്നു. അയാള്‍ക്ക് ഒരു മറുവശവുമുണ്ടെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. വെല്ലുവിളി നിറഞ്ഞ ഇത്തരം ഒരു കഥാപാത്രത്തെ ആദ്യമായി ചെയ്യുന്നത് താനെല്ലെന്നും മമ്മൂക്ക ഇത്തരം കഥാപാത്രത്തെ രാജമാണിക്യത്തില്‍ ചെയ്തിട്ടുണ്ടെന്നും ഫഹദ് ഫാസില്‍ പറയുന്നു.

‘സിനിമയില്‍ രംഗ എന്ന കഥാപാത്രത്തിന് നല്‍കിയിട്ടുള്ള ഡീറ്റിയെല്‍സ് നോക്കിയാല്‍ ഒരുപാട് കാര്യങ്ങള്‍ മനസിലാകും. രംഗയെന്ന ആള്‍ ഒരേസമയം ലൗഡാണ്. അതേ സമയം അയാളില്‍ സ്നേഹവും ആശങ്കയുമുണ്ട്. അയാള്‍ക്ക് ഒരു മറുവശവുമുണ്ട്.

അയാളില്‍ സാഡ്നെസും കാണാം. ഈ കാര്യങ്ങളെല്ലാം ഇതുപോലെ ഒരൊറ്റ കഥാപാത്രത്തിലേക്ക് കൊണ്ടുവരികയാണ് ആവേശത്തില്‍ ചെയ്യുന്നത്. അത് ഒരല്‍പ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. അതേസമയം ഞാനല്ല ആദ്യമായി ഇത്തരം ഒരു കഥാപാത്രത്തെ ചെയ്യുന്നത്. മമ്മൂക്ക ഇത് രാജമാണിക്യത്തില്‍ ചെയ്തതാണ്,’ ഫഹദ് ഫാസില്‍ പറയുന്നു.


Content Highlight: Fahadh Faasil Talks About Amal Neerad

We use cookies to give you the best possible experience. Learn more