സിനിമാപ്രേമികള്‍ ഇന്ന് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
താന്‍ ഇതുപോലെയൊരു സിനിമ ആദ്യമായാണ് ചെയ്യുന്നതെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
അതുകൊണ്ട് തന്നെ പെട്ടെന്ന് ഈ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ പേടിയാണെന്നും ഫഹദ് പറയുന്നു.
സിനിമയെ കുറിച്ച് പറയുമ്പോള്‍ എന്തൊക്കെ പറയണം എന്തൊക്കെ പറയരുത് എന്ന കാര്യം അറിയില്ലെന്നും താരം പറഞ്ഞു. എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ് ആവേശമെന്ന് പറയുന്ന ഫഹദ് ഒരുപാട് എക്‌സൈറ്റിങ് മൊമന്റുകളുള്ള ചിത്രമാണെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഇതുപോലെയൊരു സിനിമ ആദ്യമായാണ് ചെയ്യുന്നത്. എന്റെ വിശ്വാസത്തില്‍ ജിത്തുവും സുഷിനും ബാക്കിയുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. അതുകൊണ്ട് പെട്ടെന്ന് ഈ സിനിമയെ പറ്റി ചോദിക്കുമ്പോള്‍ പറയാന്‍ പേടിയാണ്. എന്തൊക്കെ പറയണം എന്തൊക്കെ പറയണ്ട എന്നറിയില്ല.
പിന്നെ ഒരു കാര്യം ഉറപ്പിച്ചു പറയാന്‍ ഉള്ളത്, ഈ പടം കാണാന്‍ വളരെ എക്‌സൈറ്റ്‌മെന്റാകും എന്നാണ്. ആ കാര്യം ഞാന്‍ ഗ്യാരണ്ടി ചെയ്യാം. എല്ലാ സീനിലും വലിയ എനര്‍ജിയുള്ള സിനിമയാണ് ആവേശം. പടം എന്താണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് പറയാന്‍ ആവില്ല. പക്ഷേ ഒരുപാട് എക്‌സൈറ്റിങ് മൊമന്റുകളുണ്ട്,’ ഫഹദ് ഫാസില്‍ പറഞ്ഞു.
2024 ഏപ്രില്‍ 11നാണ് ആവേശം തിയേറ്ററില്‍ റിലീസിനെത്തുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്, ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സ് എന്നീ ബാനറില്‍ അന്‍വര്‍ റഷീദും നസ്രിയ നസീമും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Fahadh Faasil Says He Is Afraid To Comment On The Movie Aavesham