| Tuesday, 7th May 2024, 8:15 am

എന്നെ സംബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്‍ അയാളാണ്: ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡില്‍ തന്നെക്കാള്‍ മികച്ച നടന്മാരുണ്ടെന്ന് താന്‍ കരുതുന്നുണ്ടെന്നും അവരിലും മുകളിലാണ് താനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ലെന്നും ഫഹദ് ഫാസില്‍. ഒരു ആക്ടര്‍ എന്ന നിലയില്‍ മലയാളം ഇന്‍ഡസ്ട്രിയിലാണ് കൂടുതല്‍ ചേര്‍ന്ന് നില്ക്കുന്നതെന്നും ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളാണ് താനെന്ന് കരുതുന്നില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

തന്നെ സംബന്ധിച്ച് ബോളിവുഡില്‍ വിക്കി കൗശലിന്റെ പെര്‍ഫോമന്‍സ് മികച്ചതായി കാണുന്നുണ്ടെന്നും അതുപോലെ രാജ് കുമാര്‍ റാവു ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മികച്ച പ്രൊഡക്ടാണെന്നും ഇന്ത്യയിലെ മികച്ച നടന്‍ രണ്‍ബീര്‍ കപൂറാണെന്നും ഫഹദ് പറഞ്ഞു. കുമ്പളങ്ങി നൈറ്റ്‌സും ട്രാന്‍സും കേരളത്തിന് പുറത്തുള്ള പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സിനെക്കാള്‍ സിനിമ എന്ന ആര്‍ട്ട് ഫോമിനോടുള്ള വിശ്വാസമാണെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

‘ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഞാനെന്നുള്ള അവകാശവാദമൊന്നും എനിക്കില്ല. ബോളിവുഡിലെ പലരും അങ്ങനെ പറയുന്നത് പലപ്പോഴും കാണാറുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ ആക്ടറൊന്നുമല്ല ഞാന്‍. എന്നെ സംബന്ധിച്ച് ഇവിടെയാണ് ഞാന്‍ ഏറ്റവും കംഫര്‍ട്ട്. എന്നെക്കാള്‍ മികച്ച നടന്മാര്‍ ബോളിവുഡിലുണ്ട്. അവരെപ്പറ്റി അധികമൊന്നും പറയുന്നത് കേട്ടിട്ടില്ല.

വിക്കി കൗശലൊക്കെ എത്ര മികച്ച പെര്‍ഫോമറാണെന്ന ഈയടുത്ത് നമ്മളൊക്കെ കണ്ടതാണ്. അതുപോലെ ഇന്ത്യന്‍ സിനിമ ഉണ്ടാക്കിയെടുത്ത ഏറ്റവും മികച്ച നടന്‍ രാജ് കുമാര്‍ റാവു ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ച് ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്‍ രണ്‍ബീര്‍ കപൂറാണെന്നാണ് എന്റെ അഭിപ്രായം. ഒരിക്കലും ഇവരുടെയൊന്നും മുകളിലല്ല ഞാന്‍

അതുപോലെ, കുമ്പളങ്ങി നൈറ്റ്‌സ്, ട്രാന്‍സ് പോലുള്ള സിനിമകള്‍ക്ക് കേരളത്തിന് പുറത്ത് റീച്ച് കിട്ടാന്‍ കാരണം ഞാനാണെന്ന് കുതുന്നില്ല. ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സിനെക്കാള്‍ അവര്‍ സിനിമ എന്ന ആര്‍ട്ട് ഫോമിനെ കൂടുതല്‍ വിശ്വസിക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്,’ ഫഹദ് പറഞ്ഞു.

Content Highlight: Fahadh Faasil saying  he believes that Ranbir Kapoor is the best Actor in the country

We use cookies to give you the best possible experience. Learn more