| Wednesday, 26th February 2020, 8:20 pm

ഫഹദില്‍ വിശ്വാസമര്‍പ്പിച്ച് മണ്‍സൂണ്‍ മാംഗോസ് വീണ്ടും തിയേറ്ററുകളിലേക്ക്; റീ-റിലീസ് മാര്‍ച്ചില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി:ഫഹദ് ഫാസില്‍ നായകനായ മണ്‍സൂണ്‍ മാംഗോസ് വീണ്ടും തിയേറ്ററുകളിലെത്തുന്നു. ചാനല്‍ ഫൈവ് റിലീസ്, സ്നേഹ റിലീസ് എന്നിവര്‍ ചേര്‍ന്ന് മാര്‍ച്ച് 20 നാണ് ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ട്രാന്‍സ് അടക്കമുള്ള സിനിമകളിലെ ഫഹദിന്റെ അഭിനയം മികച്ച അഭിപ്രായം നേടിയിരുന്നു. ഈ അവസരത്തിലാണ് വേണ്ട വിധത്തില്‍ തിയേറ്ററുകളില്‍ സ്വീകരിക്കപ്പെടാതിരുന്ന മണ്‍സൂണ്‍ മാംഗോസ് വീണ്ടും തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

‘അക്കരക്കാഴ്ചകള്‍’ എന്ന ജനപ്രിയ ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയനായ അബി വര്‍ഗീസ് ആണ് ചിത്രം സംവിധാനം ചെയ്തത്. സിനിമാ ഭ്രമം തലയ്ക്കു പിടിച്ച് ജോലി കളഞ്ഞ് സിനിമ പിടിക്കാനിറങ്ങിയ ദാവീദ് പള്ളിക്കല്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ഫഹദ് ചിത്രത്തില്‍ എത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൂര്‍ണമായും അമേരിക്കയില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ തിരക്കഥ അബി വര്‍ഗീസും നവീന്‍ ഭാസ്‌കറും ചേര്‍ന്നയിരുന്നു.

ഐശ്വര്യ മേനോന്‍, വിജയ് റാസ്, വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി, നന്ദു കെ, ജോസുകുട്ടി വി, സജിനി എസ്, തമ്പി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

കായല്‍ ഫിലിംസിന്റെ ബാനറില്‍ തമ്പി ആന്റണി തെക്കേക്ക്, പ്രേമ തെക്കേക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ലൂക്കാസ് പ്രോച്ചിനിക് ആയിരുന്നു ഛായാഗ്രാഹണം. സംഗീതസംവിധാനം ജേക്സ് ബിജോയ്

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more