| Monday, 22nd April 2013, 10:17 am

ഫഹദ് ഫാസിലും ആന്‍ഡ്രിയയും വീണ്ടും ഒന്നിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

അന്നയും റസൂലുമെന്ന പ്രണയ ചിത്രത്തിലൂടെ ജീവിതത്തിലും പ്രണയത്തിലായ ഫഹദ് ഫാസിലും തെന്നിന്ത്യന്‍ സുന്ദരി ആന്‍ഡ്രിയ ജെറിമിയയും വീണ്ടും ഒന്നിക്കുന്നു.[]

“നോര്‍ത്ത് 24 കാതം” എന്നാണ് ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര്. അനില്‍ രാധാകൃഷ്ണന്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. അന്നയും റസൂലിനും പിന്നാലെ ഇരുവരുടേയും കെമിസ്ട്രിയും ക്ലിക്കായതാണ് വീണ്ടും രണ്ട് പേരെയും ഒന്നിപ്പിക്കുന്നതെന്ന ചോദ്യത്തിന് സംവിധായകന്റെ മറുപടി ഇങ്ങനെയാണ്,

” കഴിഞ്ഞ വര്‍ഷം അവസാനം താന്‍ ആന്‍ഡ്രിയയുമായി സംസാരിച്ചിരുന്നു. അതിനാല്‍ തന്നെ അന്നയും റസൂലുമായി ചിത്രത്തിന് സാമ്യമൊന്നുമില്ല.  മാത്രമല്ല, ഫഹദ് ഫാസില്‍ ചാപ്പാ കുരിശ് ചെയ്യുന്ന സമയത്ത് തന്നെ ഈ ചിത്രത്തെ കുറിച്ച് ഞങ്ങള്‍ സംസാരിച്ചിരുന്നു.”

യാത്രയിലൂടെ കഥ പറയുന്ന ചിത്രമാണ് നോര്‍ത്ത് 24 കാതം. എന്നാല്‍ ഒരു റോഡ് മൂവി എന്ന് ചിത്രത്തെ പറയാന്‍ സാധിക്കില്ലെന്നും സംവിധായകന്‍ പറയുന്നു.

ഈ മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. കേരളത്തില്‍ ഉടനീളം ചിത്രത്തിന്റെ ലൊക്കേഷന്‍ ആവുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more