|

മാമന്നന് പിന്നാലെ 'മാരീശന്‍'; ഫഹദ് ഫാസിലും വടിവേലുവും വീണ്ടും ഒന്നിക്കുന്നു; ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാമന്നന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് പോസ്റ്റര്‍ പങ്കുവെച്ച് അണിയറപ്രവര്‍ത്തകര്‍.

ഇരുവരും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രത്തിന് ‘മാരീശന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. റോഡ് മൂവിയാണ് ഇതെന്ന സൂചന നല്‍കുന്നതാണ് പുറത്തുവന്ന അനൗണ്‍സ്മെന്റ് പോസ്റ്റര്‍.

ആ പോസ്റ്ററില്‍ ഒരു മാനിന്റെ തല കാണാം. വേട്ടയും വേട്ടക്കാരനും എന്ന ടാഗ് ലൈനോടെയാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മിക്കുന്ന ഈ 98ാമത് ചിത്രം സുധീഷ് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് മാരീശന് സംഗീതമൊരുക്കുന്നത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിങ്ങും നിര്‍വഹിക്കും.

മാമന്നന്റെ വിജയത്തിന് ശേഷം ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ മലയാളികളും തമിഴ് സിനിമാ പ്രേമികളും ഏറെ ആവേശത്തിലായിരുന്നു.

ഫഹദ് ഫാസിലും വടിവേലുവും മുമ്പ് ഒന്നിച്ചിരുന്ന മാമന്നന്‍ മാരി സെല്‍വരാജ് ഒരുക്കിയ ചിത്രമായിരുന്നു. ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു.

മികച്ച നിരൂപകപ്രശംസയും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. മാമന്നലില്‍ ടൈറ്റില്‍ കഥാപാത്രത്തില്‍ വടിവേലു എത്തിയപ്പോള്‍ വില്ലന്‍ കഥാപാത്രമായാണ് ഫഹദ് എത്തിയത്.

ചിത്രത്തില്‍ ഉദയനിധി സ്റ്റാലിന്‍ ഉണ്ടായിരുന്നു. വലിയ ഇടവേളക്ക് ശേഷമായിരുന്നു വടിവേലു മാമന്നനില്‍ അഭിനയിച്ചത്.

‘മാരീശന്‍’ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ താരം സിനിമകളില്‍ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Content Highlight: Fahadh Faasil And Vadivelu’s Maareesan Movie Title Poster Out