| Wednesday, 10th April 2024, 8:08 am

പെർഫോമൻസ് വൈസ് ഏറ്റവും ഇഷ്ടമുള്ള എന്റെ കഥപാത്രം അതാണ്; ഏറ്റവും ഇഷ്ടമുള്ള കഥാപാത്രത്തെ കുറിച്ച് ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച നടനാണ് ഫഹദ് ഫാസിൽ. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ പരാജിതനായി കരിയർ തുടങ്ങിയ ഫഹദ് ഫാസിലിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു പിന്നീട് മലയാളികൾ കണ്ടത്.

കുറഞ്ഞ സമയം കൊണ്ട് മലയാളത്തിലെ മികച്ച നടനായി മാറിയ ഫഹദ് അന്യഭാഷകളിലും തിരക്കുള്ള നടനായി മാറി. മികച്ച അഭിനയ മുഹൂർത്തങ്ങൾ സമ്മാനിച്ച ഫഹദ് ഫാസിൽ തന്റെ കരിയറിൽ ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ഏതാണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ്.

ദിലീഷ് പോത്തൻ ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ കഥാപാത്രം ഒരു പുതിയ അനുഭവമായിരുന്നുവെന്നും ആ കഥാപാത്രം ഇഷ്ടമാണെന്നും ഫഹദ് ഫാസിൽ പറയുന്നു. ചിത്രത്തിൽ താനും സുരാജും അലൻസിയറും മാത്രമായിരുന്നു അഭിനേതാക്കളെന്നും ബാക്കിയെല്ലാം ഒറിജിനൽ പൊലീസ്കാരായിരുന്നുവെന്നും ഫഹദ് പറഞ്ഞു. പുതിയ ചിത്രം ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രെസ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു ഫഹദ്. മികച്ച സഹ നടനുള്ള നാഷണൽ അവാർഡ് ഫഹദ്. നേടിയ ചിത്രം കൂടിയാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.

‘പെർഫോമൻസ് വൈസ് നോക്കുകയാണെങ്കിൽ എനിക്ക് ഇഷ്ടപ്പെട്ട ഒരു കഥാപാത്രമാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും ചിത്രത്തിലേത്. കാരണം തൊണ്ടിമുതൽ ചെയ്യുമ്പോൾ ഭയങ്കര പുതിയ അനുഭവമായിരുന്നു. കാരണം കൂടെയുള്ളവരെല്ലാം പൊലീസുക്കാരാണ്.

പൊലീസ് സ്റ്റേഷന്റെ ഒരു സെറ്റ് നിർമിച്ചിട്ട് എല്ലാം നാച്ചുറൽ പൊലീസ്കാരയാണ് ഞങ്ങൾ ആ ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഞാനും അലൻ ചേട്ടനും സുരാജേട്ടനും മാത്രമാണ് അഭിനേതാക്കളായിട്ടുള്ളൂ. എനിക്കത് ഒരു പുതിയ അനുഭവമായിരുന്നു.

ആദ്യത്തെ ദിവസം എന്നെ അവിടെ കൊണ്ടുപോയിട്ട് പോത്തൻ പറഞ്ഞു, ഒരാളെ ബസിൽ വെച്ച് മാല പൊട്ടിച്ചത് കൊണ്ട് പിടിച്ചു വന്നതാണ്. അയാളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നാൽ എങ്ങനെയുണ്ടാവും അങ്ങനെ ചെയ്യാൻ. ഒരു പൊലീസ് സ്റ്റേഷൻ ആണല്ലോ മൊത്തത്തിൽ. എനിക്കത് അതുവരെ ചെയ്യാത്ത ഒരു പുതിയ അനുഭവമായിരുന്നു. മൊത്തത്തിൽ ആ പടം എനിക്ക് ഒരുപാട് ഇഷ്ടമാണ്,’ഫഹദ് ഫാസിൽ പറയുന്നു.

Content Highlight: Fahad Fazil Talk About His Character In Thondimuthalum Driksakshiyum

We use cookies to give you the best possible experience. Learn more