ഫഹദ് എന്ന നടൻ ഒരു ബ്രാൻഡായി വളർന്ന് കൊണ്ടിരിക്കുകയാണ്. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഫഹദ് ആരംഭത്തിൽ തന്നെ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് മലയാള സിനിമ കണ്ടത് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളുടെ ഗംഭീര തിരിച്ചുവരവായിരുന്നു.
ഫഹദ് എന്ന നടൻ ഒരു ബ്രാൻഡായി വളർന്ന് കൊണ്ടിരിക്കുകയാണ്. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ കരിയർ തുടങ്ങിയ ഫഹദ് ആരംഭത്തിൽ തന്നെ തിരിച്ചടി നേരിട്ടെങ്കിലും പിന്നീട് മലയാള സിനിമ കണ്ടത് മലയാളത്തിലെ മികച്ച നടന്മാരിൽ ഒരാളുടെ ഗംഭീര തിരിച്ചുവരവായിരുന്നു.
ഇന്നിപ്പോൾ മലയാളം പോലെ തന്നെ അന്യഭാഷകളിലും തിരക്കുള്ള നടനാണ് ഫഹദ്. വിക്രത്തിൽ കമൽ ഹാസനൊപ്പവും പുഷ്പയിൽ അല്ലു അർജുനൊപ്പവുമെല്ലാം കയ്യടി നേടാൻ ഫഹദിന് കഴിഞ്ഞു. ഏറ്റവും പുതിയ ചിത്രം ആവേശത്തിലും അത് ആവർത്തിക്കുകയാണ്.
എന്നാൽ തന്റെ സിനിമകളൊന്നും ആസ്വദിക്കാറില്ലെന്നാണ് ഫഹദ് പറയുന്നത്. പക്ഷെ തനിക്ക് ഹാപ്പിനെസ് കിട്ടുന്നുണ്ടെന്നും ചില ചിത്രങ്ങൾ കാണുമ്പോൾ ഇത്രയും അഭിനയിക്കേണ്ടതില്ലായിരുന്നുവെന്ന് തോന്നാറുണ്ടെന്നും ഫഹദ് പറയുന്നു. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു താരം.
‘ഫഹദ് എന്ന ബ്രാൻഡ് ഉള്ളതായി ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഞാനുമായി ബന്ധപ്പെട്ട ഒരു സീനുകളും ആസ്വദിക്കാറില്ല. അതിൽ ഞാൻ ചെയ്ത നല്ല സിനിമകൾ വരെ ഉൾപ്പെടും. ഇപ്പോൾ ഞാനത് കാണുമ്പോൾ എന്റെ തെറ്റുകൾ മത്രമേ എനിക്ക് കാണാൻ കഴിയുള്ളൂ.
ഞാൻ അങ്ങനെ എൻജോയ് ഒന്നും ചെയ്യുന്നില്ല. പക്ഷെ എനിക്ക് ഹാപ്പിനെസുണ്ട്. ചെയ്യാൻ പറ്റുന്ന സിനിമകളിലും ചെയ്യുന്ന സിനിമകളിലുമെല്ലാം അതുണ്ട്.
പിന്നീട് സിനിമ കാണുമ്പോൾ ഞാൻ മൂവ് ഓൺ ചെയ്ത പോലെ എനിക്ക് തോന്നും. ഇന്നായിരുന്നെങ്കിൽ അത് വേറേ രീതിയിൽ ചെയ്യാൻ കഴിയുമെന്ന് തോന്നും.
ഒരു സിനിമ ചെയ്യുമ്പോൾ തീർച്ചയായും ഏറ്റവും ബെസ്റ്റായി തോന്നുന്ന തീരുമാനത്തിലാണ് ചെയ്യുന്നത്. കുറച്ച് കഴിയുമ്പോൾ അങ്ങനെ അല്ലായിരുന്നു പെർഫോം ചെയ്യേണ്ടത്, അല്ലെങ്കിൽ ഇത്രയൊന്നും അഭിനയിക്കേണ്ട കാര്യമില്ലായിരുന്നുവെന്ന് തോന്നും. അതാണ് പ്രധാന പ്രശ്നം. കൂടുതൽ അഭിനയിച്ചോ എന്ന് തോന്നും,’ഫഹദ് ഫാസിൽ പറയുന്നു.
Content Highlight: Fahad Fazil Talk About His Acting And Films