|

ഫഹദ് ഫാസിലിന്റെ ' സീ യൂ സൂണ്‍ 'ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു; ആമസോണ്‍ പ്രൈമില്‍ റീലീസ് സെപ്റ്റംബര്‍ 1 ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന ‘സീ യു സൂണ്‍’ ന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.

ഫഹദ് ഫാസിലും റോഷന്‍ മാത്യുവും ദര്‍ശന രാജേന്ദ്രനുമാണ് ട്രെയിലറില്‍ ഉള്ളത്. ഉദ്വേഗജനകമായ ചില രംഗങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ആമസോണ്‍ പ്രൈമില്‍ സെപ്റ്റംബര്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഫഹദ് ഫാസില്‍ ആണ് നിര്‍മാണം. ഗോപി സുന്ദര്‍ ആണ് സംഗീതം ഒരുക്കുന്നത്.

‘ടേക്ക് ഓഫ്’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിന് ശേഷം ആമസോണില്‍ റിലീസ് ചെയ്യുന്ന താരമൂല്യമുള്ള മലയാളചിത്രംകൂടിയാണ് സീ യൂ സൂണ്‍.

കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ കേന്ദ്രീകരിച്ച് പുരോഗമിക്കുന്ന ചിത്രമാണ് സീയൂ സൂണ്‍. ലോക്ക് ഡൗണിനെ തുടര്‍ന്ന് മുടങ്ങിപ്പോയ ചിത്രീകരണം അടുത്തിടെ ആരംഭിക്കുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരുന്നു സൂ യൂ സൂണ്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

content highlight; fahad fazil see u soon official trailor