| Tuesday, 6th April 2021, 3:55 pm

'ഇത് റൈറ്റല്ല, മാറി നില്‍ക്കൂ'; മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് ഫഹദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: നാട്ടിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയപ്പോള്‍ മൈക്കുമായി ദേഹത്തേക്കടുത്ത മാധ്യമപ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ പറഞ്ഞ് നടന്‍ ഫഹദ് ഫാസില്‍. അഭിപ്രായം ചോദിച്ചുകൊണ്ട് ദേഹത്തേക്ക് മൈക്കുമായി എത്തിയ മാധ്യമപ്രവര്‍ത്തകരോട് ഇതെന്താണിത് ഇത് റൈറ്റ് അല്ല മാറിനില്‍ക്കൂ എന്നാണ് ഫഹദ് പറഞ്ഞത്.

എല്ലാ പൗരന്റെയും അവകാശമാണല്ലോ അതുകൊണ്ടാണ് വന്നതെന്നും മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഫഹദ് പറയുന്നുണ്ട്.

ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണല്ലോയെന്നാണ് സംവിധായകന്‍ ഫാസില്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഓരോരുത്തരും മാറ്റി മാറ്റി പറയുകയാണല്ലോ, ഇതേതാണെന്ന് അറിയണമെങ്കില്‍ ഒരു മാസം കാത്തിരിക്കണം അതാണ് ടോര്‍ച്ചര്‍ എന്നും ഫാസില്‍ പറഞ്ഞു.

തുടര്‍ഭരണം ഉണ്ടാവുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അതൊന്നും പറയാന്‍ പറ്റില്ലെന്നും ഫാസില്‍ പറയുന്നു.

ഫാസിലും കുടുംബവും ഒരുമിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. ഫഹദിന്റെ അനുജനും നടനുമായ ഫര്‍ഹാന്‍ ഫാസിലും കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു.

നടന്‍മാരായ പൃഥ്വിരാജും ആസിഫ് അലിയുമെല്ലാം രാവിലേ തന്നെ വോട്ട് രേഖപ്പെടുത്തി.
കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകുമെന്നും തുടര്‍ച്ച തന്നെ വേണമെന്നും അതിനൊപ്പം മികച്ചത് തന്നെ വേണമെന്നും ആസിഫ് അലി പറഞ്ഞു. യൂത്തിന്റെ പങ്കാളിത്തം എല്ലാ മേഖലയിലും കഴിഞ്ഞ അഞ്ച് വര്‍ഷം കണ്ടു. ഞാന്‍ ഉള്‍പ്പെടെയുള്ള പുതിയ തലമുറ നമ്മുടെ വോട്ടുകള്‍ കൃത്യമായി വിനിയോഗിക്കണമെന്നും ആസിഫ് അലി പറഞ്ഞു. ഇടുക്കി കുമ്പന്‍ കല്ല് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ആസിഫിന്റെ പ്രതികരണം.

നടന്മാരായ രാജു, ഇന്നസെന്റ്, നീരജ് മാധവ്, സയനോര ഫിലിപ്പ് തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Fahad Fazil reaction to media

We use cookies to give you the best possible experience. Learn more