| Tuesday, 3rd October 2023, 3:15 pm

മഞ്ജുവിന് പിന്നാലെ രജിനി ചിത്രത്തിലേക്ക് ഫഹദ് ഫാസിലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തലൈവര്‍ 170ലേക്ക് ഫഹദ് ഫാസിലും. ജയ് ഭീമിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ഫഹദും എത്തുന്നത്. ഫഹദ് ചിത്രത്തിന്റെ ഭാഗമാകുന്നു എന്നറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് പുറത്ത് വിട്ടു.

റാണാ ദഗ്ഗുബാട്ടിയും ചിത്രത്തിന്റെ ഭാഗമാകുമെന്ന് ഇന്ന് ലൈക്ക പ്രൊഡക്ഷന്‍സ് അറിയിച്ചിരുന്നു. ചിത്രത്തിലെ മഞ്ജു വാര്യറുടെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ചിത്രത്തിലേക്ക് തലൈവരുടെ നായികയായാണോ സൂപ്പര്‍ താരം എത്തുക എന്ന ചോദ്യങ്ങളും ഇതോടെ സജീവമായി.

തല അജിത്തിന്റെ ബിഗ് ബജറ്റ് ചിത്രം തുനിവിലാണ് മഞ്ജു ഒടുവില്‍ തമിഴില്‍ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു. റിതിക സിങ്, ദുഷാര വിജയന്‍ എന്നിവരും തലൈവര്‍ 67ന്റെ ഭാഗമാണ്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുഭാസ്‌കരനാണ് തലൈവര്‍ 170 നിര്‍മിക്കുന്നത്.

ജയിലറാണ് ഒടുവില്‍ പുറത്ത് വന്ന രജിനികാന്ത് ചിത്രം. നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രം വമ്പന്‍ വിജയമാണ് നേടിയത്. കലാനിധി മാരനാണ് ജയിലര്‍ നിര്‍മിച്ചിരിക്കുന്നത്. രമ്യ കൃഷ്ണന്‍, ജാക്കി ഷ്റോഫ്, വിനായകന്‍, മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, തമന്ന, യോഗി ബാബു തുടങ്ങിയ വമ്പന്‍ താരനിരയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അനിരുദ്ധ് തന്നെയായിരുന്നു ജയിലറിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്.

Content Highlight: Fahad Fazil jons to Thalaivar 170

We use cookies to give you the best possible experience. Learn more