| Sunday, 8th April 2018, 10:33 am

'എന്നെ ഇത്രയും നാള്‍ സഹിച്ചതിന് നസ്രിയയ്ക്ക് ഒരായിരം നന്ദി'; പുരസ്‌കാര വേദിയില്‍ വികാരധീനനായി ഫഹദ്- വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വനിതാ ഫിലിം അവാര്‍ഡിസില്‍ മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കി മലയാളത്തിന്റെ പ്രിയ നടന്‍ ഫഹദ് ഫാസില്‍. പുരസ്‌കാരം എറ്റുവാങ്ങിയ ശേഷം ഫഹദ് നടത്തിയ പ്രസംഗമാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയിയില്‍ വൈറലാകുന്നത്.

“എന്റെ ഏറ്റവും വലിയ ഭാഗ്യം ഞാനിവിടെ ജനിച്ചുവെന്നതാണ്. മലയാളത്തില്‍ സിനിമ ചെയ്യാന്‍ കഴിയുന്നതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യമായി ഞാന്‍ കാണുന്നത്. ഞാന്‍ ചെയ്ത ഒരു പടവും മറ്റു ഭാഷകളില്‍ ചെയ്യാന്‍ കഴിയുന്നതാണെന്നും താന്‍ വിശ്വസിക്കുന്നില്ലെന്നാണ്” ഫഹദ് പറഞ്ഞത്.

പുരസ്‌കാരം ലഭിച്ച നിമിഷത്തില്‍ തന്റെ ജീവിlത്തില്‍ സ്വാധീനം ചെലുത്തിയ എല്ലാ വനിതകളെയും നന്ദിയോടെ ഓര്‍ക്കുന്നുവെന്നും, ആദ്യമായി തനിക്ക് ജന്മം നല്‍കിയ അമ്മയോടാണ് നന്ദി പറയുന്നതെന്നും താരം പറഞ്ഞു.

“ഉമ്മയുടെ പത്തൊമ്പതാമത്തെ വയസ്സില്‍ ആണ് ഞാന്‍ ജനിക്കുന്നത്. അന്ന് തൊട്ട് ഞങ്ങള്‍ ഒരുമിച്ചാണ് വളര്‍ന്നത്”. എന്നില്‍ പൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ച ഉമ്മയെ താനിപ്പോള്‍ ഓര്‍ക്കുന്നുവെന്നും ഫഹദ് പറഞ്ഞു.

“തീര്‍ത്താലും തീരാത്ത നന്ദി പറയാനുള്ളത് തന്റെ ഭാര്യയായ നസ്രിയയോടാണ്”. ഇത്രയും നാളും തന്നെ സഹിച്ചതിനും, അവസരങ്ങള്‍ക്കായി കാത്തിരുന്നതിനും നസ്രിയയോട് ഒരുപാട് നന്ദിയുണ്ടെന്നും ഫഹദ് പറഞ്ഞു.

ദിലീഷ് പോത്തന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദിന് വനിതാ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ALSO READ: ചിരി ചിരിയോ…’; ‘പഞ്ചവര്‍ണതത്ത’യിലെ രണ്ടാമത്തെ ഗാനം

MUST READ: ഡ്യൂപ്പില്ലാതെ പുഴ നീന്തിക്കടന്ന് മോഹന്‍ലാലിന്റെ അസാമാന്യ പ്രകടനം; ശ്വാസമടക്കി ‘ഒടിയന്റെ അണിയറ പ്രവര്‍ത്തകര്‍’

“തീര്‍ത്താലും തീരാത്ത നന്ദി പറയാനുള്ളത് തന്റെ ഭാര്യയായ നസ്രിയയോടാണ്”. ഇത്രയും നാളും തന്നെ സഹിച്ചതിനും, അവസരങ്ങള്‍ക്കായി കാത്തിരുന്നതിനും നസ്രിയയോട് ഒരുപാട് നന്ദിയുണ്ടെന്നും ഫഹദ് പറഞ്ഞു.

ദിലീഷ് പോത്തന്റെ സംവിധാന മികവില്‍ പുറത്തിറങ്ങിയ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഫഹദിന് വനിതാ ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more