ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കമല്‍ ഹാസന്‍ പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ വിജയ് സേതുപതിയും ഫഹദ് ഫാസിലുമാണ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ‘വീര്യം മാത്രമേ കിരീടം ധരിക്കാവൂ” ഞങ്ങളുടെ കഴിവുകളില്‍ ഏറ്റവും മികച്ചത് നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ ഞാന്‍ വീണ്ടും ധൈര്യപ്പെടുന്നു. മുമ്പത്തെപ്പോലെ, ഞങ്ങള്‍ക്ക് വിജയം നല്‍കൂക എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവെച്ച് കമല്‍ ട്വിറ്ററില്‍ കുറിച്ചത്.
കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് ‘വിക്രം’ സംവിധാനം ചെയ്യുന്നത്. കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.കമല്‍ ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
“Only valour should wear the crown “
I dare again to render before you the best of our talents.
Like before, grant us victory!!
Vikram ….விக்ரம்#Arambichitom @RKFI@Dir_Lokesh @VijaySethuOffl #FahadFaasil @anirudhofficial pic.twitter.com/SqEmjcnInS— Kamal Haasan (@ikamalhaasan) July 10, 2021
ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. വിജയ് നായകനായ മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം.