അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2020ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനായ ചിത്രം തിയേറ്ററില്‍ പ്രതീക്ഷിച്ച രീതിയില്‍ വിജയം കണ്ടിരുന്നില്ല.
എന്നിരുന്നാലും ചിത്രത്തില്‍ ഫഹദിന്റെ പ്രകടനത്തെ പലരും പ്രശംസിച്ചിരുന്നു. ചിത്രത്തില്‍ നസ്രിയയും പ്രധാനവേഷത്തിലെത്തിയിരുന്നു. അമല്‍ നീരദായിരുന്നു ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരുന്നത്.
ചില സിനിമകള്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ അത് വിജയമായകുമെന്ന തോന്നൽ ഉണ്ടാകുമെന്നും ട്രാൻസ് ചെയ്യുമ്പോഴും അതേ തോന്നൽ ഉണ്ടായിരുന്നുവെന്നും ഫഹദ് പറയുന്നു. കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍ തുടങ്ങിയ സിനിമകൾ അങ്ങനെ തോന്നിയ ചിത്രങ്ങളാണെന്നും എന്നാൽ മതത്തെ വിമര്‍ശിച്ചതുകൊണ്ടാണ് ട്രാന്‍സ് പരാജയപ്പെട്ടതെന്നും ഫഹദ് പറയുന്നു.
‘ചില സിനിമകള്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ തന്നെ അത് വിജയമായകുമെന്ന ഗട്ട് ഫീലിങ് നമുക്കുണ്ടാകും. കുറെ സിനിമകളില്‍ എനിക്ക് അങ്ങനെ തോന്നിയിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, വരത്തന്‍ അങ്ങനെ തോന്നിയ സിനിമകളാണ്. അതൊക്കെ വിജയമാവുകയും ചെയ്തു. പക്ഷേ അതുപോലെ ഗട്ട് ഫീലിങ് തോന്നിയിട്ടും പരാജയമായ സിനിമ ട്രാന്‍സ് ആയിരുന്നു. ഇയോബിയന്റെ പുസ്തകം ഇറങ്ങുമ്പോൾ വിജയിക്കുമോയെന്ന സംശയം ഉണ്ടായിരുന്നുവെന്നും ഫഹദ് പറഞ്ഞു.
എനിക്ക് തോന്നുന്നത്, മതത്തെ വിമര്‍ശിച്ചതുകൊണ്ടാണ് ട്രാന്‍സ് പരാജയമായതെന്നാണ്. എനിക്ക് പ്രതീക്ഷയുള്ള സിനിമകളിലൊന്നായിരുന്നു അത്. വലിയ കോസ്റ്റുള്ള സിനിമയായിരുന്നു അത്. സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കാറില്ലെങ്കിലും പ്രൊഡ്യൂസര്‍ക്ക് ബജറ്റ് റിക്കവര്‍ ചെയ്യാന്‍ പറ്റണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ട്രാന്‍സിന്റെ കാര്യത്തില്‍ അതുണ്ടായില്ല.
റിലീസിന് മുന്നേ പലര്‍ക്കും സംശയമുണ്ടായിരുന്ന സിനിമയായിരുന്നു ഇയോബിന്റെ പുസ്തകം. അതും മതപരമായ കാര്യം സംസാരിക്കുന്ന സിനിമയാണോ എന്ന് പലരും ചിന്തിച്ചിരുന്നു. പക്ഷേ ആ പേരില്‍ മാത്രമേ മതപരമായിട്ടുള്ള ടച്ചുള്ളൂ. അല്ലാതെ വേറെ ബന്ധമൊന്നുമില്ല,’ ഫഹദ് പറഞ്ഞു.
ഇന്ന് ഇന്ത്യയിൽ മികച്ച നടൻമാരിൽ ഒരാളാണ് ഫഹദ്. ഈ വർഷം ഇറങ്ങിയ ആവേശം, വേട്ടയൻ തുടങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടന കാഴ്ചവെച്ച ഫഹദ് ഇപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന പുഷ്പയിലും ഭാഗമാണ്. ബോളിവുഡിലേക്കും അരങ്ങേറാൻ തയ്യാറെടുക്കുകയാണ് ഫഹദ്.
Content Highlight: Fahad Fazil About Trance Movie