കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന നടന്റെ തിരിച്ചുവരവായിരുന്നു.
രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് അവതരിപ്പിച്ചത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. വിക്രം, പുഷ്പ, മാമന്നൻ തുടങ്ങി ഈ വർഷമിറങ്ങിയ രജനികാന്ത് ചിത്രം വേട്ടയനിലും ഫഹദ് കയ്യടി നേടിയിരുന്നു.
ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടിയും മോഹൻലാലും തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും ഇരുവരും തൊണ്ണൂറുകളിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും നമ്മളെ അത്ഭുതപ്പെടുത്തുന്നതാണെന്നും ഫഹദ് പറയുന്നു. ന്യൂ ഡൽഹിയിലെ മമ്മൂട്ടിയുടെ കഥാപാത്രവും തൂവാനത്തുമ്പികളിൽ മോഹൻലാലിൻറെ കഥാപാത്രവും മറ്റൊരാൾക്ക് ചെയ്യാൻ സാധിക്കില്ലെന്നും ഫഹദ് പറഞ്ഞു
തീർച്ചയായും. റോബർട്ട് നീനോ, അൽപച്ചിനോ തുടങ്ങിയ നടന്മാർ ഞാനടങ്ങുന്ന തലന്മുറയെ സ്വാധീനിച്ചവരാണ്. മോഹൻലാലും മമ്മൂട്ടിയും 80കളിലും 90കളിലും ചെയ്ത സിനിമകൾ എന്നും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.
തൂവാനത്തുമ്പികളിൽ ലാലേട്ടനെ അല്ലാതെ മറ്റാരെയും വെച്ച് നമുക്ക് ചിന്തിക്കാനാവില്ല. ന്യൂ ഡൽഹിപോലൊരു സിനിമ മമ്മുക്ക അല്ലാതെ മറ്റൊരാൾക്ക് ചെയ്യാൻ പറ്റുമോ എന്ന് ഞാൻ ആലോചിക്കാറുണ്ട്. ചില കഥകൾക്ക് ചില അഭിനേതാക്കൾ അത്യാവശ്യമാണ്.