കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു.
കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു.
എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന നടന്റെ തിരിച്ചുവരവായിരുന്നു. രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് അവതരിപ്പിച്ചത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ.
തന്റേത് ഒരു കൂട്ടുകുടുംബമായിരുന്നതിനാൽ വീട്ടിൽ വലിയ അടുക്കളയുണ്ടായിരുന്നുവെന്നും അവിടെ പുരുഷന്മാർ ഷർട്ടില്ലാതെ പണിയെടുക്കുന്നത് കാണുമ്പോൾ തനിക്ക് അറപ്പ് തോന്നുമായിരുന്നുവെന്നും ഫഹദ് പറയുന്നു. താൻ അതിൽ അൺകംഫർട്ടബിളായിരുന്നുവെന്നും പിന്നീട് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ സമയത്ത് ശ്യാം പുഷ്ക്കരൻ അങ്ങനെയൊരു സീൻ തന്നെക്കൊണ്ട് ചെയ്യിപ്പിച്ചെന്നും ഫഹദ് പറയുന്നു. പണ്ട് വീട്ടിലെ അടുക്കളയിൽ തനിക്കുണ്ടായ അസ്വസ്ഥത ആദ്യം ടേക്ക് കണ്ടപ്പോഴും ഉണ്ടായെന്നും എന്നാൽ അടുത്ത ടേക്കിൽ നന്നായി ചെയ്യാൻ സാധിച്ചെന്നും ഫഹദ് കൂട്ടിച്ചേർത്തു.
‘ഞങ്ങളുടെത് ഒരു കൂട്ടുകുടുംബമായിരുന്നു. എന്റെ ഉപ്പയും ഉപ്പുപ്പയുമെല്ലാം അടങ്ങുന്ന കുടുംബം. കൂട്ടുകുടുംബമായതിനാൽ തന്നെ അത്യാവശ്യം വലിയ അടുക്കളയായിരുന്നു അന്ന് വീട്ടിൽ. അടുക്കളയിൽ പുരുഷന്മാരും സ്ത്രീകളുമെല്ലാം ജോലിക്കാരായി ഉണ്ടായിരുന്നു. ഞാൻ ബോർഡിങ് സ്‌കൂളിൽ പഠിക്കുന്നതിനാൽ ഒഴിവുകാലത്ത് മാത്രമേ വീട്ടിലേക്ക് വരൂ.
വീട്ടിലെത്തിയാൽ അടുക്കളയിൽ പുരുഷന്മാർ ഷർട്ടിടാതെ നിൽക്കുന്നത് കാണുമ്പോൾ എനിക്കെന്തോ അറപ്പ് തോന്നും. ഞാൻ വളരെ അൺകംഫർട്ടബിളാകും എന്തിനാണ് അവർ ഷർട്ടിടാതെ നിൽക്കുന്നതെന്ന് എനിക്കൊരിക്കലും മനസിലായില്ല. കുമ്പളങ്ങി ഷൂട്ട് ചെയ്യുന്ന സമയത്ത് അതിൽ ഷർട്ടിടാതെ നിൽക്കുന്ന ഒരു സീൻ ഉണ്ടെന്നൊന്നും എനിക്ക് മുൻകൂട്ടി ധാരണയുണ്ടായിരുന്നില്ല.
കാരണം ശ്യാമുമായി വർക്ക് ചെയ്യുമ്പോൾ അതത് ദിവസം ഷൂട്ടിൽ മാത്രമേ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കൂ. ഒരുദിവസം ഷൂട്ട് ചെയ്‌തത് കണ്ടുകഴിഞ്ഞിട്ടാണ് അടുത്ത ദിവസം എങ്ങനെ വേണമെന്ന് പദ്ധതി തയ്യാറാക്കുക. അങ്ങനെ ശ്യാം ഒരുദിവസം എന്നോട് പറഞ്ഞു രണ്ട് സഹോദരിന്മാർ അവരുടെ സ്വകാര്യസംഭാഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലേക്ക് അതിലൊരാളുടെ ഭർത്താവ് കയറിവരികയാണ്.
നിങ്ങൾ എന്നെപ്പറ്റിയല്ലേ സംസാരിക്കുന്നതെന്നാണ് അയാൾ ചേദിക്കുന്നത്. ആ സീൻ ഒരു രസമുള്ള സംഭവമായി എനിക്ക് തോന്നി. അങ്ങനെ ഷൂട്ട് ചെയ്യാൻ റെഡിയായി നിൽക്കുമ്പോഴാണ് ഫഹദിന് ഷർട്ടൂരാൻ പറ്റുമോ എന്ന് ശ്യാം ചോദിക്കുന്നത്. ആദ്യം എനിക്ക് മനസിലായില്ല. എന്നാലും ഞാൻ ഷർട്ടൂരി അഭിനയിച്ച് നോക്കി. ആദ്യ ടേക്ക് സ്ക്രീനിൽ കണ്ടപ്പോൾ തന്നെ എനിക്ക് പണ്ട് വീട്ടിലെ അടുക്കളയിൽ എനിക്കുണ്ടായ അസ്വസ്ഥത സ്ക്രീനിലും കാണാൻപറ്റി. അതുകൊണ്ട് അടുത്ത ടേക്കിൽ എനിക്ക് നന്നായി തന്നെ ആ രംഗം അഭിനയിക്കാനായി,’ഫഹദ് ഫാസിൽ പറയുന്നു.
Content Highlight: Fahad Fazil About His Character In Kumbalangi Nights