| Sunday, 7th November 2021, 11:52 am

സെറ്റിലെ ചെറുപ്പക്കാരനായ പയ്യന് പിറന്നാളാശംസകള്‍; ഉലകനായകന് ആശംസയറിയിച്ച് ഫഹദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ തെന്നിന്ത്യന്‍ സൂപ്പര്‍താരം കമല്‍ഹാസന്റെ 67ാം പിറന്നാള്‍ ദിനത്തില്‍ ആശംസകളറിയിച്ച് ഫഹദ് ഫാസില്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഫഹദ് താരത്തിന് പിറന്നാളാശംസ നേര്‍ന്നത്.

”സെറ്റിലെ ചെറുപ്പക്കാരനായ പയ്യന് സന്തോഷകരമായ പിറന്നാള്‍ നേരുന്നു. കഥകള്‍ക്ക് നന്ദി. ചിരിയ്ക്ക് നന്ദി. മനസിലാക്കിയ പാഠങ്ങള്‍ക്ക് നന്ദി.

സിനിമകള്‍ നിര്‍മിക്കുന്നതിന് നന്ദി. ഇന്ത്യന്‍ സിനിമയെ പരിപൂര്‍ണമാക്കുന്നതിന് നന്ദി. വരാനിരിക്കുന്ന എല്ലാത്തിനും ആശംസകള്‍ നേരുന്നു, ഹാപ്പി ബര്‍ത്ത്‌ഡേ കമല്‍ സര്‍,” ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിനൊപ്പം ഇരുവരുമൊരുമിച്ചുള്ള ചിത്രവും ഫഹദ് പങ്കുവെച്ചിട്ടുണ്ട്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന സിനിമയില്‍ കമല്‍ഹാസനും ഫഹദും ഒരുമിച്ചഭിനയിക്കുന്നുണ്ട്. വിജയ് സേതുപതിയാണ് ഇവര്‍ക്കൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.


ചിത്രത്തിന്റെ നിര്‍മാണ പങ്കാളി കൂടിയാണ് കമല്‍.

കഴിഞ്ഞ ദിവസം കമല്‍ഹാസന്റെ കഥാപാത്രത്തിന്റെ പുതിയ ലുക്കിലുള്ള പോസ്റ്റര്‍ പുറത്ത് വന്നിരുന്നു. മൂന്ന് സൂപ്പര്‍താരങ്ങള്‍ ഒരുമിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Fahad Fasil wishes Kamal Haasan on his birthday

We use cookies to give you the best possible experience. Learn more