|

ആവേശത്തിന്റെ കഥ ഉണ്ടാവുന്നത് അവന്റെ അനുഭവങ്ങളിൽ നിന്നാണ്: ഫഹദ് ഫാസിൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ വർഷം മലയാളത്തിൽ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു രോമാഞ്ചം.

ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ഒരു ഹൊറർ ഴോണർ പടമായിരുന്നു. സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവരോടൊപ്പം മറ്റ് യുവതാരങ്ങളും പ്രധാന വേഷത്തിൽ എത്തിയ ചിത്രം പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു.

ചിത്രം വലിയ വിജയമായതിന് പിന്നാലെ ജിത്തുവിന്റെ രണ്ടാമത്തെ സിനിമയായ ആവേശത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. ഫഹദ് ഫാസിൽ നായകനായി എത്തിയ ആവേശം, വിഷു – റംസാൻ റിലീസായി തിയേറ്ററുകളിൽ എത്തിയിരുന്നു. മികച്ച അഭിപ്രായം നേടി ബോക്സ്‌ ഓഫീസിൽ മുന്നേറുകയാണ് ചിത്രം.

ഫഹദിന്റെ ഗംഭീര പ്രകടനമാണ് ആവേശത്തിൽ കാണാൻ കഴിയുന്നത്. ആവേശത്തിന്റെ കഥ സംവിധായകൻ ജിത്തു മാധവന്റെ അനുഭവങ്ങളിൽ നിന്നാണ് ഉണ്ടായതെന്നും അങ്ങനെയാണ് ചിത്രം ആരംഭിക്കുന്നതെന്നും ഫഹദ് ഫാസിൽ പറയുന്നു. മാതൃഭൂമി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു താരം.

‘ഷൂട്ട് കഴിയുന്നതോടെ എൻ്റെ ജോലി തീർന്നെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാൻ. സിനിമ റിലീസ് ആകുന്ന നേരം വരെ എന്റെ പിഴവുകൾ തിരുത്താൻ അവസരമുണ്ടെന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഈ സിനിമയി ലെ ചില കാര്യങ്ങൾ സംവിധായകൻ ജിത്തുവിന്റെ ജീവിതത്തിലുണ്ടായതാണ്.

അവിടെനിന്നാണ് ഈ സിനിമ തുടങ്ങുന്നത്. സംഭവങ്ങളുടെ നേർക്കാഴ്ചയാണെന്ന് ഒരിക്കലും അവകാശപ്പെടാനാകില്ല. സിനിമ എന്ന അനുഭവത്തിനുവേണ്ടി കുറെ കൂട്ടി ച്ചേർക്കലുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, ജിത്തുവിന്റെ ജീവിതത്തിലുണ്ടായ ചില സംഭവങ്ങളിൽ നിന്നാണ് ഇതിൻ്റെ തിരക്കഥ രൂപപ്പെടുന്നത്,’ഫഹദ് ഫാസിൽ പറയുന്നു.

Content Highlight: Fahad Fasil Talk About Story Of Aavesham

Latest Stories

Video Stories