സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ ചിത്രമാണ് ആവേശം. രോമാഞ്ചമെന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
മഞ്ഞുമ്മൽ ബോയ്സിന് ശേഷം സുഷിൻ ശ്യാം സംഗീതം ചെയ്യുന്ന ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്.
ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഫഹദ് ഫാസിൽ പ്രത്യക്ഷപ്പെടുന്നത്. ഒരു ഗ്യാങ്സ്റ്ററായിട്ടാണ് ഫഹദ് ആവേശത്തിൽ എത്തുന്നത്. ബാംഗ്ലൂർ ബേസ് ചെയ്തിട്ടുള്ള ഒരു ഗുണ്ടയാണ് ചിത്രത്തിലെ കഥാപാത്രമെന്നും ഒരുപാട് പേരെ കണ്ട് ഇൻസ്‌പയറായാണ് ഈ ഗെറ്റപ്പിലേക്ക് എത്തിയതെന്നും ഫഹദ് ഫാസിൽ പറഞ്ഞു.
താൻ ഇതുപോലൊരു പരിപാടി മുമ്പ് ചെയ്തിട്ടില്ലെന്നും തന്നെ ആരും ഇങ്ങനെ അഴിച്ചുവിട്ടിട്ടില്ലെന്നും ഫഹദ് ഫാസിൽ പറഞ്ഞു. ചിത്രത്തിന്റെ പ്രെസ്സ് മീറ്റിൽ മീഡിയകളോട് സംസാരിക്കുകയായിരുന്നു ഫഹദ്.
‘ഈ കഥാപാത്രം ബാംഗ്ലൂർ ബേസ് ചെയ്തിട്ടുള്ള ഒരു ഗുണ്ടയാണ്. അതുകൊണ്ടാണ് അങ്ങനെ ഒരു ലുക്കിലേക്ക് എത്തിയത്. ജിത്തുവും ഒരുപാട് പേരെ കണ്ടതിൽ നിന്നെല്ലാമാണ് ആ ലുക്കിലേക്ക് എത്തുന്നത്.
വേറൊരു പടത്തിൽ അഭിനയിച്ച പോലെയല്ല ആവേശം. മറ്റൊരു തരത്തിലുള്ള തിയേറ്റർ എക്സ്പീരിയൻസാണ് ട്രൈ ചെയ്തിട്ടുള്ളത്. ഇതുപോലൊരു പരിപാടി ഞാൻ മുമ്പ് പിടിച്ചിട്ടില്ല. എന്നെ ഇങ്ങനെ ആരും അഴിച്ചുവിട്ടിട്ടുമില്ല,’ഫഹദ് ഫാസിൽ പറയുന്നു.
അതേസമയം ആവേശം നാളെ തിയേറ്ററുകളിലെത്തും. ഹൃദയം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ – പ്രണവ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വർഷങ്ങൾക്ക് ശേഷവും നാളെ പ്രദർശനത്തിനെത്തും. മലയാള സിനിമ അതിന്റെ ഏറ്റവും നല്ല സമയത്തിൽ എത്തി നിൽക്കുമ്പോൾ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ രണ്ട് റിലീസുകളെയും നോക്കി കാണുന്നത്.
Content Highlight: Fahad Fasil Talk About His Character In Avesham Movie