| Saturday, 20th June 2020, 5:34 pm

ഒരുക്കുന്നത് വാണിജ്യ സിനിമയല്ല; ഒരു മണിക്കൂര്‍ ഉള്ള ഡോക്യുമെന്ററി സ്വഭാവമുള്ള സിനിമ; പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് മറുപടിയുമായി ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സംവിധായകന്‍ മഹേഷ് നാരായണനും ഫഹദ് ഫാസിലിനുമെതിരായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാടിനെതിരെ മറുപടിയുമായി നടനും നിര്‍മ്മാതാവുമായ ഫഹദ് ഫാസില്‍.

മഹേഷ് നാരായണന്‍ ഒരുക്കുന്നത് വാണിജ്യ സിനിമയല്ലെന്നും ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്വഭാവത്തിലുള്ള സിനിമയാണെന്നും ഫഹദ് ഫാസില്‍ പറഞ്ഞു.

നേരത്തെ ഫഹദ് ഫാസില്‍ നിര്‍മ്മിച്ച് മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നാളെ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ പുതിയ സിനിമകള്‍ തുടങ്ങരുതെന്ന ചലച്ചിത്ര സംഘടനകളുടെ നിര്‍ദേര്‍ശം ലംഘിക്കുന്നവരോട് സഹകരിക്കില്ലെന്ന മുന്നറിയിപ്പുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ രംഗത്തെത്തി.

ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന സീ യൂ സൂണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആണ് നാളെ കൊച്ചിയില്‍ ആരംഭിക്കുന്നത്. നേരത്തെ കൊവിഡ് കാലത്ത് ഷൂട്ടിംഗ് നിലച്ച സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ പുതിയ സിനിമകള്‍ ആരംഭിക്കാന്‍ പാടുള്ളുവെന്ന് അസോസിയേഷന്‍ തീരുമാനം എടുത്തിരുന്നു.

പുതിയ സിനിമകള്‍ തുടങ്ങരുതെന്ന നിര്‍ദേശം ലംഘിക്കുന്ന നിലപാട് ശരിയല്ലെന്നും തിയറ്റര്‍ റിലീസ് ഉണ്ടാകില്ലെന്നും നിര്‍മാതാക്കളുടെ സംഘടന അറിയിച്ചു. അമ്മ ഫെഫ്ക്ക തുടങ്ങിയ സംഘടനകള്‍ക്ക് അസോസിയേഷന്‍ കത്തയക്കുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNews Video

We use cookies to give you the best possible experience. Learn more