| Friday, 23rd November 2018, 7:40 pm

ടിപ്പിക്കല്‍ മലയാളിയായി പൊട്ടി ചിരിപ്പിച്ച് ഫഹദ് ഫാസില്‍; ' ഞാന്‍ പ്രകാശന്റെ' ടീസര്‍ പുറത്തുവിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: സത്യന്‍ അന്തിക്കാട് – ഫഹദ് ഫാസില്‍ കൂട്ട്‌കെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ പ്രകാശന്റെ ടീസര്‍ പുറത്തുവിട്ടു. പൊട്ടിച്ചിരിപ്പിക്കാന്‍ തന്നെയാണ് സത്യന്‍ അന്തിക്കാടിന്റെയും ഫഹദിന്റെയും രണ്ടാം വരവെന്ന് സൂചന തരുന്നതാണ് ടീസര്‍. ടിപ്പിക്കല്‍ മലയാളി ജാഡകളെ കണക്കറ്റ് പരിഹസിക്കുന്നുണ്ട് ചിത്രത്തില്‍.

“ഒരു ഇന്ത്യന്‍ പ്രണയകഥ”യ്ക്ക് ശേഷം ഇത് രണ്ടാം തവണയാണ് ഫഹദ് ഫാസില്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്‍ അന്തിക്കാടിന് വേണ്ടി തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമക്കുണ്ട്.

Also Read  “ജോസഫ്” നിത്യരോഗികളെ പച്ചയ്ക്ക് വെട്ടിനുറുക്കി തിന്നുന്ന കൊടുംക്രൂരതയെന്ന് ഐ.എം.എ സെക്രട്ടറി ഡോ: സുല്‍ഫി നൂഹ്

ഗസറ്റില്‍ കൊടുത്ത പ്രകാശന്‍ എന്ന പേര് പി.ആര്‍. ആകാശന്‍ എന്നാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഒരു രസികനായ കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തികച്ചും ഗ്രാമീണനായാണ് ചിത്രത്തില്‍ ഫഹദിന്റെ ഗെറ്റ്അപ്പ്. സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ പ്രത്യേകതയായ ഗ്രാമീണ ഭാവം ഈ സിനിമയിലും നിലനിര്‍ത്തിയിട്ടുണ്ട് എന്നാണു വിവരം.

നിഖില വിമലാണ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തുന്നത്. ഗോപാല്‍ജി എന്ന പേരില്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യും.

Latest Stories

We use cookies to give you the best possible experience. Learn more