ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍-ഫഹദ് ഫാസില്‍ ടീം ഒന്നിക്കുന്ന ചിത്രം മാലിക് കൊച്ചിയില്‍ ചിത്രീകരണം തുടങ്ങി. നിമിഷ സജയന്‍ ആണ് നായിക.
25 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ കരിയറിലെ ഏറ്റവും വലിയ ബജ്റ്റിലുള്ള സിനിമയാണെന്ന് ഫഹദ് ഫാസില്‍ പറഞ്ഞു. മഹേഷ് നാരായണന്‍ ആണ് തിരക്കഥയും എഡിറ്റിംഗും. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, ജലജ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
വന്‍ മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫാണ്. ട്രാന്‍സ് പൂര്‍ത്തിയാക്കിയ ശേഷം ഫഹദ് അഭിനയിക്കുന്ന സിനിമയുമാണ് മാലിക്.
അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള മഹേഷ് നാരായണന്റെ ആദ്യ ചിത്രത്തിലെ അഭിനയത്തിന് പാര്‍വതിയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശമുണ്ടായിരുന്നു.