| Monday, 9th November 2020, 5:43 pm

കെ.കെ. ശൈലജയുടെ ചിത്രം ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ക് ആക്കി ഫഹദ് ഫാസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ ചിത്രം പ്രൊഫൈല്‍ പിക്ക് ആക്കി നടന്‍ ഫഹദ് ഫാസില്‍.

അന്താരാഷ്ട്ര ഫാഷന്‍ മാഗസിനായ വോഗിന്റെ ഇന്ത്യന്‍ പതിപ്പിന്റെ കവര്‍ പേജില്‍ സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വുമണ്‍ ഓഫ് ദ ഇയര്‍ 2020 എന്ന ക്യാപ്ഷനോടെ കെ.കെ ശൈലജയുടെ കവര്‍ ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു.
ഈ ചിത്രമാണ് ഫഹദ് തന്റെ  പ്രൊഫൈല്‍ പിക്ക് ആക്കിയിരിക്കുന്നത്.

കൊവിഡ് എന്ന മഹാമാരിയെ സംസ്ഥാന ആരോഗ്യ മേഖലയുടെ മുന്നില്‍ നിന്ന് അതിജീവിക്കുന്നതുമായി ബന്ധപ്പെട്ട് കെ.കെ ശൈലജ വോഗിന് അഭിമുഖവും നല്‍കിയിട്ടുണ്ട്.

‘ ഭയപ്പെടാനുള്ള സമയം ഇല്ല. ഭയത്തേക്കാളധികം ഈ പ്രതിസന്ധിയില്‍ ഇടപെടുന്നത് എനിക്ക് ആവേശകരമായിരുന്നു,’ കെ.കെ ശൈലജ വോഗിനോട് പറഞ്ഞു.

നേരത്തെ കൊവിഡ് 19 കാലത്തെ ലോകത്തെ മികച്ച 50 ചിന്തകരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് കെ.കെ ശൈലജ ഇടം നേടിയിരുന്നു. തൊട്ടുപിന്നിലായിരുന്നു ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്റെ സ്ഥാനം.

ഇക്കഴിഞ്ഞ ജൂലൈയിലാണ് പ്രോസ്‌പെക്ടസ് മാഗസീന്‍ പട്ടികയില്‍ കെ.ക ശൈലജ ഉള്‍പ്പെട്ടിട്ടുണ്ടെന്ന വാര്‍ത്ത വന്നത്. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്ട് മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയിലാണ് ആരോഗ്യമന്ത്രിയുടെ പേരും ഉള്‍പ്പെടുത്തിയത്. നിപ്പാകാലത്തും കൊവിഡ് കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Fahad Faasil Update Fb profile Pic , health minister KK  Shailaja

We use cookies to give you the best possible experience. Learn more