| Sunday, 16th April 2023, 12:43 pm

ഒരു സൂചന ലഭിച്ചിട്ടുണ്ട്, വലിയ സൂചന; ഫഹദ് ചിത്രത്തിന്റെ അപ്‌ഡേറ്റുമായി ഹോംബാലെ ഫിലിംസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹോംബാലെ ഫിലിംസ് നിര്‍മിക്കുന്ന ഫഹദ് ചിത്രം ധൂമത്തിന്റെ പുതിയ അപ്‌ഡേറ്റ് പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏപ്രില്‍ 17 തിങ്കളാഴ്ച രാവിലെ 10: 45ന് പുറത്ത് വിടും. ഫഹദ് ഫാസിലും വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.

‘എല്ലാ പുകചുരുളുകളിലും ഒരു രഹസ്യം മറഞ്ഞിരിപ്പുണ്ടാവും. മറഞ്ഞുപോവാന്‍ പാടില്ലാത്ത രഹസ്യങ്ങള്‍. ഈ സസ്‌പെന്‍സ്ഫുള്‍ ത്രില്ലിങ് ഡ്രാമക്കൊപ്പം ഹൃദയമിടിപ്പ് കൂട്ടുന്ന ഒരു സാവാരിക്കായി ഒരുങ്ങിക്കോളൂ,’ എന്നാണ് വിവരം പങ്കുവെച്ച് ഫഹദ് ഫേസ്ബുക്കില്‍ കുറിച്ചത്.

പവന്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയാകുന്നത്. റോഷന്‍ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു. പ്രീത ജയരാമന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പൂര്‍ണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ഹൊംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗന്ദുര്‍ ആണ് ധൂമം നിര്‍മിക്കുന്നത്. മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം എത്തുക. പ്രൊഡക്ഷന്‍ ഡിസൈന്‍ അനീസ് നാടോടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി. സുശീലന്‍.

പൃഥ്വിരാജ് നായകനാകുന്ന ചിത്രവും ഹൊംബാലെ ഫിലിംസ് നിര്‍മിക്കുന്നുണ്ട്. ടൈസണ്‍ എന്ന പേരിട്ടിരിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം പൃഥ്വിരാജ് തന്നെയാണ് സംവിധാനം ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. മലയാളത്തിന് പുറമേ കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.

Content Highlight: fahad faasil post about dhoomam film first look

We use cookies to give you the best possible experience. Learn more