ഫഹദ് ഫാസിലിനെ നായകനാക്കി ജീത്തു മാധവ് സംവിധാനം ചെയ്ത ആവേശത്തിന് മികച്ച പ്രതികരണം. ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം ചിത്രത്തെ കുറിച്ച് ഗംഭീര അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ഫഹദിന്റെ വണ്‍ മാന്‍ ഷോയാണ് ചിത്രമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
രംഗണ്ണനും പിള്ളേരും ഡബിള്‍ സ്‌ട്രോങ് അല്ല, ത്രിബിള്‍ സ്‌ട്രോങ് ആണെന്നും ഫഹദ് ഫാസിലിന്റെ ആറാട്ടാണ് ചിത്രമെന്നും പ്രേക്ഷകര്‍ പറയുന്നു.
രംഗനെന്ന കഥാപാത്രത്തെ ഫഹദ് ഗംഭീരമാക്കിയിട്ടുണ്ട്. അതിഗംഭീരമായ സ്‌ക്രീന്‍ പ്രസന്‍സ്. ശരിക്കും ഞെട്ടിച്ചു എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.
ഫഹദിനൊപ്പം തന്നെ ചിത്രത്തില്‍ അഭിനയിച്ച പുതിയ അഭിനേതാക്കള്‍ മികച്ച പ്രകടനം കാഴ്ചവെച്ചെന്നും രംഗനൊപ്പം പിടിച്ചുനില്‍ക്കാന്‍ പിള്ളേര്‍ക്കായെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.
ഫഹദിന്റെ ഇതുവരെ കണ്ടതില്‍ വെച്ചുള്ള വ്യത്യസ്ത അപ്പിയറന്‍സാണെന്നും എടാ മോനെ എന്ന ഡയലോഗ് തരംഗമാകുമെന്നും ആരാധകര്‍ പറയുന്നു.
ആടുജീവിതം പോലുള്ള സീരിയസായുള്ള സിനിമള്‍ക്കിടെ ഒരു എന്റര്‍ടൈന്‍മെന്റ് എന്ന നിലയില്‍ ആവേശം പ്രേക്ഷകരെ തീര്‍ച്ചയായും ആവേശം കൊള്ളിക്കുമെന്നും പെരുന്നാളും വിഷുവും ആവേശം തൂക്കുമെന്നുമൊക്കെയാണ് കമന്റുകള്‍.
എന്റര്‍ടൈന്‍മെന്റ് ആഗ്രഹിക്കുന്നവര്‍ ഉറപ്പായും തിയേറ്ററില്‍ കാണേണ്ട ചിത്രമാണെന്നും മറ്റൊരു വൈബിലുള്ള ചിത്രമാണെന്നുമാണ് ചിലരുടെ പ്രതികരണം. യങ് സ്റ്റേര്‍സിനെ കൂടുതലായി ആകര്‍ഷിക്കുന്ന തരത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും ഫെസ്റ്റിവല്‍ മൂഡില്‍ തന്നെ കാണാമെന്നുമാണ് അഭിപ്രായങ്ങള്‍.
സിനിമയിലെ സുഷിന്‍ ശ്യാമിന്റെ മ്യൂസികും ബാക്ക് ഗ്രൗണ്ട് സ്‌കോറും മികച്ചുനില്‍ക്കുന്നുണ്ടെന്നും സിനിമയെ ലിഫ്റ്റ് ചെയ്യാന്‍ സുശിന്റെ മ്യൂസിക്കിനും സാധിച്ചിട്ടുണ്ടെന്നുമാണ് ചിലര്‍ പറയുന്നത്. ക്യാമറയും എഡിറ്റിങും ഫൈറ്റും കൊറിയോഗ്രാഫിയുമെല്ലാം മികച്ചുനില്‍ക്കുന്നെന്നും പ്രേക്ഷകര്‍ അഭ്രിപായപ്പെടുന്നു.
ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്.
ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.
Content Highlight: Fahad Faasil Mass Performance Aavesham Movie First Response