ഐ.പി.എല്ലില്‍ തിരക്കേടില്ലാത്ത പ്രകടനമാണ് വിരാട് കോഹ്‌ലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പുറത്തെടുക്കുന്നത്. തങ്ങളുടെ കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച വിജയം നേടാന്‍ ടീമിനായിരുന്നു.
വിജയ സാധ്യതകള്‍ മാറിമറിഞ്ഞ മത്സരത്തില്‍ അവസാന നിമിഷത്തില്‍ ഏഴ് റണ്‍സിനാണ് ബെംഗളൂരു രാജസ്ഥാനെ തോല്‍പ്പിച്ചത്.
ഏഴ് മത്സരങ്ങിളില്‍ നാല് വിജയവും മൂന്ന് തോല്‍വിയുമായി എട്ട് പോയിന്റുള്ള ബെംഗളൂരു ഇപ്പോള്‍ അഞ്ചാം സ്ഥാനത്തണ്. ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടാനൊരുങ്ങുകയാണ് ടീം. വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.
സീസണില്‍ തോല്‍വി ശീലമാക്കിയ കൊല്‍ക്കത്തയും സ്ഥിരത പുലര്‍ത്താനാവാത്ത ബെംഗളൂരുവും നേര്‍ക്കുനേര്‍ വരുമ്പോള്‍ കോഹ്‌ലിപ്പടക്ക് തന്നെയാണ് നേരിയ മുന്‍ തൂക്കം.
നായകന്‍ വിരാട് കോഹ്‌ലി, ഒപ്പണര്‍ ഫാഫ് ഡു പ്ലെസിസ്, വെടിക്കെട്ട് താരം ഗ്ലെന്‍ മാക്സ്‌വെല്‍ തുടങ്ങിയ ബാറ്റര്‍മാരാണ് ടീമിന്റെ കരുത്ത്. ഇതുവരെ 12 അര്‍ധ സെഞ്ച്വറികളാണ് മൂവരും ചേര്‍ന്ന് നേടിയത്. ഈ സീസണില്‍ ഇതുവരെയുള്ള പ്രകടനങ്ങള്‍ വിലയിരുത്തുമ്പോള്‍ ഒരു ടീം നേടിയ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ച്വറികളില്‍ ആര്‍.സി.ബി തന്നെയാണ് മുന്നിലുള്ളത്.
ഈ സീസണല്‍ ഫാഫ്, മാക്‌സ്‌വെല്‍, വിരാട് സംഘം അര്‍ധ സെഞ്ച്വറികള്‍
ഫാഫ് ഡു പ്ലെസിസിന്- അഞ്ച്
വിരാട് കോഹ്‌ലി- നാല്
ഗ്ലെന്‍ മാക്സ്‌വെല്‍- മൂന്ന്
Content Highlight: Faf, Maxwell, Virat, Undoubtedly these are the trio of the 2023 IPL season