വിരമിച്ച സൗത്താഫ്രിക്കന്‍ നായകന്‍ ഡുപ്ലസിസ് ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നു
Cricket
വിരമിച്ച സൗത്താഫ്രിക്കന്‍ നായകന്‍ ഡുപ്ലസിസ് ക്രിക്കറ്റിലേക്ക് തിരിച്ചു വരാനൊരുങ്ങുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 6th December 2023, 6:43 pm

കുട്ടിക്രിക്കറ്റിലേക്ക് തിരിച്ചെത്താനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുകയാണ് സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ്.

അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പില്‍ കളിക്കണമെന്നാണ് ആഗ്രഹമെന്നും അതിനുള്ള കായിക ക്ഷമത തനിക്കിപ്പോഴും ഉണ്ടെന്നുമാണ് ഡുപ്ലസിസ് പറഞ്ഞത്.

‘എനിക്ക് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞങ്ങള്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ടീമില്‍ ബാലന്‍സ് കണ്ടെത്തുക എന്നാണ് എനിക്ക് പറയാനുള്ളത്. അടുത്ത വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പ് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് ഞാന്‍ പുതിയ പരിശീലകനുമായി ചര്‍ച്ച ചെയ്ത കാര്യമാണ്. മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഞാന്‍ നന്നായി കഠിനാധ്വാനം ചെയ്യുന്നു,’ ഡുപ്ലസിസ് പറഞ്ഞു.

ഫാഫ് ഡുപ്ലസിസ് 2020ലാണ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നത്. അവസാനമായി കേപ് ടൗണിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടി-20 യിലാണ് ഫാഫ് അവസാനമായി സൗത്ത് ആഫ്രിക്കക്ക് വേണ്ടി കളിച്ചത്.

സൗത്ത് ആഫ്രിക്കക്ക് വേണ്ടി 50 ടി-20 മത്സരങ്ങൾ കളിച്ച ഡുപ്ലസിസ് 1528 റൺസാണ് നേടിയിട്ടുള്ളത്. പഴയ ക്യാപ്റ്റന്റെ തിരിച്ചു വരവ് വലിയ ആവേശമാണ് ക്രിക്കറ്റ്‌ ആരാധകർക്ക് നൽകുന്നത്.

ഡുപ്ലസിസ് നിലവില്‍ അബുദാബി ടി10 ലീഗിലാണ് കളിക്കുന്നത്. ഈ ടി-10 ടൂര്‍ണമെന്റിനെകുറിച്ചും ഡുപ്ലസിസ് പറഞ്ഞു.

‘ഞാന്‍ ടി-10ല്‍ രണ്ടാം തവണയാണ് കളിക്കുന്നത്. ഇത് വളരെ എളുപ്പമുള്ള ഒരു ടൂര്‍ണമെന്റ് ആണ്. ടി-20 യും ടി-10 ഉം വളരെ സമാനതകള്‍ ഉള്ളതാണെന്ന് ഞാന്‍ കരുതിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. എന്നാല്‍ ടി-10 വളരെ വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ ടൂര്‍ണമെന്റില്‍ ഒരുപാട് മികച്ച യുവതാരങ്ങള്‍ ഉണ്ട്,’ ഫാഫ് കൂട്ടിചേര്‍ത്തു.

Content Highlight: Faf du Plessis will back to South African cricket team.