| Saturday, 13th January 2024, 9:52 pm

അവിശ്വസനീയം! 39ാം വയസിലെ പോരാട്ടവീര്യം; ഫാഫിന്റെ പറക്കും ക്യാച്ച് വൈറൽ

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്സ്- എം. ഐ കേപ് ടൗണ്‍ മത്സരത്തില്‍ സൂപ്പര്‍ കിങ്സ് നായകന്‍ ഫാഫ് ഡുപ്ലസിസ് നേടിയ അവിശ്വസനീയമായ ക്യാച്ച് ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.

മത്സരത്തില്‍ 16.3 ഓവറില്‍ കേപ്ടൗണ്‍ സ്‌കോര്‍ 208ല്‍ നില്‍ക്കേയായിരുന്നു ഫാഫിന്റെ തകര്‍പ്പന്‍ ക്യാച്ച് പിറന്നത്. വില്യംസണിന്റെ പന്തില്‍
എം.ഐ കേപ്ടൗണ്‍ ബാറ്റര്‍ ബ്രവിസ് ഉയര്‍ത്തിയടിച്ച പന്ത് ഫാഫ് കൈകളില്‍ ഒതുക്കുകയായിരുന്നു.

വാന്‍ഡെറേസ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ സൂപ്പര്‍ കിങ്സിന്റെ കണക്കുകൂട്ടലുകള്‍ എല്ലാം തെറ്റിച്ചു കൊണ്ടായിരുന്നു കേപ് ടൗണിന്റെ ബാറ്റിങ്. 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 243 എന്ന വലിയ വിജയലക്ഷ്യമാണ് സൂപ്പര്‍ കിങ്‌സ് നേടിയത്.

സൂപ്പര്‍ കിങ്സിനായി ഓപ്പണര്‍മാര്‍ തുടക്കം മുതലേ തകര്‍ത്തടിച്ചപ്പോള്‍ വലിയ കൂറ്റന്‍ സ്‌കോറിലേക്ക് സൂപ്പര്‍ കിങ്സ് നീങ്ങുകയായിരുന്നു. 15.3 ഓവറില്‍ 200 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ റയാന്‍ റിക്കല്‍ട്ടണും വാണ്ടര്‍ ഡുസ്സനും നേടിയത്.

സൂപ്പര്‍ കിങ്സിനായി റാസി വാന്‍ ഡെര്‍ ഡെസന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 50 പന്തില്‍ 104 റണ്‍സ് നേടിയായിരുന്നു വാന്‍ ഡെര്‍ ഡസന്റെ തകര്‍പ്പന്‍ ബാറ്റിങ്. ഒമ്പത് ഫോറുകളുടെയും ആറ് പടുകൂറ്റന്‍ സിക്സറുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്സ്.

റയാന്‍ റിക്കല്‍ടണ്‍ 49 വന്തില്‍ 98 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. രണ്ട് റണ്‍സ് അകലെയാണ് താരത്തിന് സെഞ്ച്വറി നേട്ടം നഷ്ടമായത്. ആറ് ഫോറുകളുടെയും എട്ട് സിക്സറും അടങ്ങുന്നതായിരുന്നു റയാന്റെ ബാറ്റിങ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ജോബര്‍ഗ് സൂപ്പര്‍ കിങ്സ് 17.5 ഓവറിൽ 145 റൺസിന് പുറത്താവുകയായിരുന്നു. കേപ്ടണ്‍ ബൗളിങ് നിരയില്‍ ജോര്‍ജ് ലിന്‍ഡെ രണ്ടു വിക്കറ്റുകള്‍ നേടി മികച്ച പ്രകടനം നടത്തി. സൂപ്പര്‍ കിങ്സ് ബാറ്റിങ് നിരയില്‍ ലൂയിസ് ഡു പ്ലൂയ് 24 പന്തില്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തിയിട്ടും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ സാധിച്ചില്ല.

Conttent Highlight: Faf du plessis take a great catch video viral.

Latest Stories

We use cookies to give you the best possible experience. Learn more